Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

  1. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ട്രാൻസ്പോർട്ടാണ് നമ്മുടെ കൊച്ചിയിലേത്. 
  2. ലോകത്തിലെ ഏറ്റവും വലിയ നഗര ജല ഗതാഗത സംവിധാനവും ഇത് തന്നെ. 
  3. അകെ 38 ജെട്ടികൾ, 78 ബോട്ടുകൾ, 15 റൂട്ടുകൾ, 10 ദ്വീപുകൾ കണക്റ്റ് ചെയ്തുകൊണ്ട് 76 കിലോമീറ്റർ കവർ ചെയ്യും.

READ MORE: കാഴ്ച കാണിക്കാൻ കാടിനുനടുവിൽ റെയിൽവേ സ്റ്റേഷനൊരുക്കി ജപ്പാൻ

  1. ലോകത്തിലെ ആദ്യത്തെ സെൻട്രലൈസ്ഡ് കൺട്രോൾഡ് വാട്ടർ ട്രാൻസ്‌പോർട് സിസ്റ്റമാണ് ഇത്.
  2. ജലസ്രോതസിനെ മലിനമാക്കാത്ത, ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകളാണ് എല്ലാം.
  3. മെട്രോക്ക് വേണ്ടി ഈ ബോട്ടുകളെല്ലാം നിർമിച്ചത് കൊച്ചിൻ ഷിപ്യാർഡാണ്‌.
  4. അഡ്വാൻസ്ഡ് സെക്യൂരിറ്റി, പാസഞ്ചർ കൺട്രോൾ സിസ്റ്റം, എമർജൻസി റെസ്ക്യൂ ബോട്ട് എന്നിവ വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്.

READ MORE: ട്രെയിനിന് പിറകിലെ ‘X’ എന്തിന്?

  1. ഓട്ടോമേറ്റഡ് ഡോക്കിങ് സിസ്റ്റമുള്ളതുകൊണ്ട് ബോട്ട് താനെ വന്നു ജെട്ടിയോടടുക്കും. 
  2. ബോട്ട് വന്നു അടുക്കുമ്പോൾ കയറാനായി നിൽക്കുന്ന പോന്റൂൺ  ഫ്ലോട്ടിങ് ആയത് കൊണ്ട് തന്നെ വേലിയേറ്റമോ വേലിയിറക്കമോ വന്നാലും ഒട്ടും ബുദ്ധിമുട്ടില്ലാതെ വീൽച്ചെയറിലുള്ളവർക്ക് പോലും എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കും.