Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

നമ്മുടെ തീവണ്ടിയുടെ ഏറ്റവും പിറകിലായിട്ട് ഒരു ‘x’ കണ്ടിട്ടുണ്ടോ നിങ്ങള്? തീവണ്ടി പോയി കഴിയുമ്പോ അതിന്റെ പിറകിലേക്ക് നോക്കിയാൽ നമ്മുക്ക് എല്ലാവർക്കും കാണാം ഇങ്ങനെ ഒരു ‘x’. എന്തിനായിരിക്കും അത്? എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അങ്ങനൊരു x ഉണ്ടെന്നുപോലും നമ്മളറിഞ്ഞിട്ടുണ്ടാവില്ല അല്ലേ? വണ്ടി പോവുന്നതിനു മുന്നേ ഇറങ്ങാനും കേറാനും വെപ്രാളപ്പെടുന്നതിനിടയിൽ നമ്മുക്കെവിടുന്നാ ഇതിനൊക്കെ നേരം അല്ലേ?

കൊച്ചി വാട്ടർ മെട്രോയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഏതായാലും തീവണ്ടിക്ക് പിന്നിൽ എന്തിനാണ് x എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സംഭവം ഇത്രേയുള്ളൂ. ഇതൊരു സിഗ്നൽ ആണ്. തീവണ്ടിയുടെ എല്ലാ ബോഗികളും കടന്നുപോയിട്ടുണ്ട്, ഒന്നും തന്നെ ഒഴിഞ്ഞ് പോയിട്ടില്ല എന്നതിന്റെ.

കാഴ്ച കാണിക്കാൻ കാടിനുനടുവിൽ റെയിൽവേ സ്റ്റേഷനൊരുക്കി ജപ്പാൻ

അധികൃതർക്ക് തീവണ്ടി മുഴുവനായും പാസ് ചെയ്ത് പോയി എന്നതിനുള്ള ഉറപ്പ് കൂടിയാണ് ഈ x കൊടുക്കുന്നത്. x ഇല്ലെങ്കിൽ പ്രശ്‍നം ഗുരുതരമാകുമെന്ന് ഇപ്പൊ മനസിലായില്ലേ? തീവണ്ടിക്ക് പിന്നിൽ ഇതുവരെ x കണ്ടിട്ടില്ലാത്തവർ അടുത്ത യാത്രയിൽ തന്നെ അത് കണ്ടുപിടിച്ച് ഉറപ്പുവരുത്തിക്കോളൂ ട്ടോ.