• ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ്

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ അഞ്ച് മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി (2021 സ്കീം) പരീക്ഷക്ക് 2023 മെയ് അഞ്ച് മുതൽ ഇരുപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മെയ് ഇരുപത്തിമൂന്ന് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി മെയ് ഇരുപത്തിനാല് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ബി യു എം എസ് ഡിഗ്രി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് ഒൻപതിനാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി യു എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ ഇരുപത്തൊൻപത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ മുപ്പത് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മെയ് രണ്ട് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

2023 മെയ് പത്തിനാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി യു എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2023 ഏപ്രിൽ മുപ്പത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി മെയ് രണ്ട് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മെയ് മൂന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ബി എസ് സി ഒപ്‌റ്റോമെട്രി

2023 മെയ് പതിനഞ്ചിനാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി, മെയ് പതിനാറിനാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി എന്നീ പരീക്ഷകൾക്ക് 2023 മെയ് രണ്ടാം തിയ്യതി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മെയ് മൂന്നാം തിയ്യതി വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മെയ് നാലാം തിയ്യതി വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ബി എ എം എസ് ഡിഗ്രി

2023 ജൂൺ അഞ്ചു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 പാർട്ട് II സ്കീം) പരീക്ഷ, ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2012 & 2016 സ്കീം) പരീക്ഷ എന്നിവക്ക് 2023 ഏപ്രിൽ ഇരുപത്തിരണ്ടു മുതൽ മെയ് പതിനഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മെയ് ഇരുപത് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി മെയ് ഇരുപത്തിമൂന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.