റെയർ കോഴ്സും കോളേജും തപ്പി പോയി പണികിട്ടിയ ആളുകളെ കണ്ടിട്ടുണ്ടോ? സർട്ടിഫിക്കറ്റ് അംഗീകൃതമാണോ എന്നുപോലും നോക്കാതെ റെയർ കോഴ്‌സാണ് സാധ്യത കൂടുതലാണ് എന്നും പറഞ്ഞ് പോയി എട്ടിന്റെ പണിയും വാങ്ങിക്കൂട്ടി തിരിച്ചൊരു വരവുണ്ട്. കൊറേ പണവും പ്രധാനപ്പെട്ട കുറെ വർഷങ്ങളും വെള്ളത്തില് വരച്ച വര പോലെ കണ്മുന്നിൽ നിന്നങ്ങ് അപ്രത്യക്ഷമാവും. റെയർ കോഴ്സുകളും സാധ്യതകളും ഒന്നും ഇല്ല എന്നല്ല പറയുന്നത്, പക്ഷെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് , എടുത്തോ പിടിച്ചോ എന്നും പറഞ്ഞ് ചാടാൻ നിക്കരുത്. നിങ്ങളുടെ ഭാവിയാണ്, നിങ്ങളുടെ പണമാണ്. കബളിപ്പിക്കപ്പെടരുത്.

ഏത് കോഴ്‌സായാലും, അതിനി റെയറായാലും അല്ലെങ്കിലും തിരഞ്ഞെടുക്കുമ്പോ താല്പര്യവും സ്കില്ലും ജോലിസാധ്യതയും ഒക്കെ നോക്കി വേണമെടുക്കാൻ. നമ്മുടെ ഭാവിയുടെ കാര്യമല്ലേ, അപ്പൊ കുറച്ച് സമയമെടുത്ത് റീസേർച്ച് ചെയ്തും ഈ മേഖലയിൽ അറിവുള്ള ആളുകളോട് ചോദിച്ചുമൊക്കെ തീരുമാനമെടുക്കാം. അപ്പൊ പറഞ്ഞുവന്നത് റെയർ കോഴ്സ് എന്നും പറഞ്ഞ് എടുത്ത് ചാടി കുഴിയിൽ വീഴരുത്. സോ ജാഗ്രതൈ!