ബീച്ചിലെ മണലിന്റെ നിറമെന്താ? അതിപ്പോ ഏത് ബീച്ചിലെയാന്ന് ചോദിക്കേണ്ട അവസ്ഥയാണല്ലേ? പല ബീച്ചുകളിൽ മണലിന് പല നിറങ്ങളാണ്. നമ്മുടെ നാട്ടിൽ സാധാരണ കാണാറുള്ളത് വെള്ള, കറുപ്പ്, ക്രീം തുടങ്ങിയ നിറങ്ങളാണ്. പക്ഷെ ലോകത്താകമാനമുള്ള ബീച്ചുകളിലെ മണലിന്റെ നിറം നോക്കിയാൽ ഇതല്ല അവസ്ഥ. മണലിന്റെ വ്യത്യസ്തങ്ങളായ നിറങ്ങൾ കൊണ്ട് പ്രശസ്തമായ ബീച്ചുകളൊരുപാട് കാണാം.

ചുവപ്പ്, പച്ച, പിങ്ക് എന്നിങ്ങനെ നീളുന്നു മണലിന്റെ നിറങ്ങൾ. എങ്ങനെയാണ് ബീച്ചിലെ മണലിന് ഇതുപോലെ പല പല നിറങ്ങളുണ്ടാവുന്നത്. ? മണലിൽ അടിയുന്ന സൂഷ്മ ജീവജാലങ്ങളോ, മിനറലുകളോ ഒക്കെയാണ് ഈ നിറങ്ങൾക്കുപിന്നിൽ. മണലുകളുടെ നിറങ്ങളിൽ വ്യത്യസ്തമായതും വളരെ മനോഹരമായ വിസ്മയകാഴ്ച ഒരുക്കുന്നവയാണ് പിങ്ക് ബീച്ചുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിങ്ക് ബീച്ചുകൾ നിലവിലുണ്ട്.  ഫോറാമിനിഫെറ എന്ന മൈക്രോസ്കോപിക് കോറൽ ഇൻസെക്ടുകളാണ് പിങ്ക് ബീച്ചുകൾക്ക് കാരണമാകുന്നത്. ഇതുപോലെ ഓരോ നിറങ്ങൾക്കുപിന്നിലും ഓരോ കഥകളുമുണ്ടാവും