ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ് എലിജിബിലിറ്റി ടെസ്റ്റിന്(NORCET) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളാണുള്ളത്. മംഗളഗിരി, നാഗ്പൂർ, ഭട്ടിൻഡ, ന്യൂഡൽഹി, ഭോപ്പാൽ, പട്ന, റായ് ബറേലി, ഋഷികേശ്, തെലങ്കാന, ഭുവനേശ്വർ, ദ്യോഗാർ, ഘോരഖ്‌പൂർ, ജോധ്പൂർ, കല്യാണി എന്നിവിടങ്ങളിലെ എയിംസിൽ ആണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 18.

Home VACANCIES