ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെൻറ് ഓഫ് പേഴ്സൺസ്  വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റിസിൽ 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, ഷില്ലോങ്, ആൻഡമാൻ-നിക്കോബാർ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. കരാർ നിയമനമാണ്. 11 മാസത്തേക്കാണ് നിയമനം. അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക്സ്, ക്ലിനിക്കൽ അസിസ്റ്റൻറ്, അക്കൗണ്ടൻറ്, വർക്ക്ഷോപ്പ് സൂപ്പർവൈസർ, സ്റ്റോർകീപ്പർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.niepmd.tn.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 17.

Leave a Reply