പവർ ഇലക്ട്രോണിക്സിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന്റെ ഒരു ശാഖയാണ് പവർ ഇലക്ട്രോണിക്സ്. അടുക്കളയിൽ, ബെഡ് റൂമിൽ, ഓഫീസിൽ, സ്റ്റഡി റൂമിൽ തുടങ്ങി എല്ലായിടത്തും പവർ ഇലക്ട്രോണിക് ആപ്ലിക്കബിൾ ആണ്. ഇൻഡക്ഷൻ കുക്കെറിൽ മുതൽ കമ്പ്യൂട്ടറിൽ വരെ ഹൈ വോൾടേജ് ആൻഡ് കറന്റ് പ്രോസസ്സ് ചെയ്യുന്നതിന് പവർ ഇലെക്ട്രോണിക്‌സ് വേണം. ഇന്ത്യയിൽ ഏറ്റവുമധികം കരിയർ സാധ്യതയുള്ള രണ്ടാമത്തെ ഗവേഷണ മേഖല കൂടിയാണ് ഇത്. വ്യവസായം, ഊർജ്ജം, മോട്ടോർ വാഹനങ്ങൾ തുടങ്ങി എവിടെയും പവർ ഇലക്ട്രോണിക്സ് ഇല്ലാതെ ഒരു പണിയും നടക്കില്ല എന്ന അവസ്ഥയാണ്.

കേരളത്തിൽ വിവിധ സർക്കാർ-സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ ഉൾപ്പെടെ ഇന്ത്യയിൽ പലയിടത്തും പവർ ഇലെക്ട്രോണിക്‌സ് ബിടെക് അല്ലെങ്കിൽ എം.ടെക് കോഴ്‌സുകൾ നിലവിലുണ്ട്. വെറുതെ ഏതെങ്കിലുമൊരു സ്ട്രീം പഠിക്കാതെ ഇതുപോലുള്ള കോഴ്സുകൾ തിരഞ്ഞെടുത്തത് പഠിച്ചാലോ? സംഭവം കലക്കും ല്ലേ?