കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ എട്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം & അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷക്ക് 2022 ഒക്ടോബർ ഇരുപതു മുതൽ ഇരുപത്തേഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്‌ടോബർ ഇരുപത്തൊൻപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബര്‍ മുപ്പത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.