ബ്രസീൽ ആരാധകർ ഇവിടെ കമോൺ. ബ്രസീലിനു ആ പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരു ചിന്ന കഥ. മ്യൂസിക് ട്രീ എന്നുകൂടി അറിയപ്പെടുന്ന ബ്രസീൽവുഡ്  ബ്രസിൽവുഡിൽ നിന്നാണ് ബ്രസീലിന് ആ പേര് കിട്ടിയത്. ടെറാ ഡോ ബ്രസീൽ അഥവാ, ലാൻഡ് ഓഫ് ബ്രസീൽ. വിശദമാക്കാം. അതായത്, പണ്ട് പോർച്ചുഗീസുകാര് ലോകം ചുറ്റുന്നതിനിടയിൽ ഇന്നത്തെ ബ്രസീലിന്റെ തീരത്ത് അവരുടെ കപ്പലടുപ്പിച്ചു. മനോഹരമായ ചുവന്ന പൂക്കളുള്ള മരങ്ങൾ നിറഞ്ഞ ഒരു കാടാണ് അവരെ വരവേറ്റത്. അവരതിനെ പൗബ്രസീൽ എന്ന് വിളിച്ചു.

പോർച്ചുഗീസിൽ പൗ എന്നാൽ വുഡ്, ബ്രസീൽ എന്നാൽ റെഡിഷ്. പിൽക്കാലത്ത് തുണികൾക്ക് ചുവന്ന ചായം മുക്കാൻ പോർച്ചുഗീസുകാര് ഈ മരത്തെ ഉപയോഗപ്പെടുത്തിയിരുന്നു. ചായമുണ്ടാക്കാൻ പുറം തോലാണ് ഉപയോഗിച്ചതെങ്കിൽ അകത്തെ കാതൽ വയലിൻ പോലുള്ള സംഗീത ഉപകരണങ്ങളുടെ ബൗ ഉണ്ടാക്കാൻ ഉപയോഗിച്ചു. മ്യൂസിക് ട്രീ എന്ന പേര് വന്നത് അങ്ങനെയാണ്. യൂറോപ്പിനെ മൊത്തത്തിൽ ചുവപ്പിച്ച അപൂർവ മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര് വന്നത്.