എറണാകുളം ജില്ലാ ആയുഷ് മിഷൻ പദ്ധതിയിൽ ഹോമിയോപതി വകുപ്പിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം കാക്കനാട് ഐ. എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാവണം. അഭിമുഖം സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്ക് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2955687.

Leave a Reply