കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 20 രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഹിസ്റ്ററി പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18 രാവിലെ 10:30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠന വകുപ്പിൽ എത്തണം. ഫോൺ: 8157083710