“ഞാൻ മരണമാകുന്നു, ലോകത്തിന്റെ അന്തകൻ” മനുഷ്യ രാശിയെ മുച്ചൂടും മുടിക്കാൻ കെൽപ്പുള്ള ആറ്റം ബോംബിന്റെ ആദ്യ വിജയകരമായ പരീക്ഷണത്തിന് ശേഷം നിർമാതാവ് ജെ.റോബർട്ട് ഓപ്പൺഹെയ്മർ (Oppenheimer) ഉദ്ധരിച്ച വാക്കുകളാണിത്. എന്റെ കയ്യിൽ രക്തം പുരണ്ടിരിക്കുന്നു എന്നും പിന്നീട് ഓപ്പൺ ഹെയ്‌മറിന്റേതായ കുറ്റസമ്മതം ഉണ്ടായി. ലോകം കണ്ട ഏറ്റവും നിർണായകമായ കണ്ടുപിടുത്തം നടത്തി അമേരിക്കയുടെ പ്രൗഢി വാനോളമുയർത്തിയ ഓപ്പൺ ഹെയ്മർ പക്ഷെ പിന്നീട് അമേരിക്കക്ക് വെറുക്കപ്പെട്ടവനായി മാറുന്നുണ്ട്. കടുത്ത വിചാരണകൾക്കും ഒറ്റപ്പെടുത്തലുകൾക്കും വിധേയനാകുന്നുണ്ട്. രാജ്യദ്രോഹിയാകുന്നുണ്ട്. സ്വന്തം കണ്ടുപിടുത്തതിന്റെ പേരിൽ ഇത്രയധികം വേദനിച്ച, വേട്ടയാടലുകൾക്ക് പാത്രമാകേണ്ടി വന്ന മറ്റൊരാളുണ്ടാകുമോ എന്ന ചോദ്യം പോലും സംശയാസ്പദമാണ്. 

READ MORE : ആറ്റംബോംബിന് പിന്നിൽ പ്രവർത്തിച്ച പതിനായിരക്കണക്കിന് പെൺകുട്ടികൾ

The story of Oppenheimer portrayed by Christopher Nolan

ആരാണ് ഓപ്പൺ ഹെയ്മർ? ചരിത്രത്തിൽ എന്തായിരുന്നു അയാൾക്കുള്ള സ്ഥാനം? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളാണ് 25 വർഷങ്ങളോളം കഷ്ടപ്പെട്ട്, കായ് ബേർഡും മാർട്ടിൻ ജെ.ഷെർവിനും ചേർന്ന് 2005ൽ പുറത്തിറക്കിയ, “അമേരിക്കൻ പ്രൊമീത്തിയസ്, ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ.റോബർട്ട് ഓപ്പൺഹെയ്മർ” എന്ന ജീവചരിത്രപുസ്തകം. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹെയ്മർ(Oppenheimer) എന്ന സിനിമയ്ക്കുള്ള പ്രചോദനവും ഈ പുസ്തകമാണ്.

Reference: Oppenheimer; Afilm by Cristopher Nolen