എല്ലാ കടകളുടെയും മുൻപിൽ തന്നെയുണ്ടാവുന്ന ഒരു പ്രധാന ആകർഷണം ആണ് വായു കയറ്റി വീർപ്പിച്ച ചിപ്സ് പാക്കറ്റുകൾ. ഈ ചിപ്സ് പാക്കറ്റുകളുടെ ആകർഷണത്തിൽ വീഴാത്ത ഒരു മനുഷ്യനും ഇല്ല. നല്ല വർണ ശബളമായ പാക്കറ്റുകളിൽ ലഭിക്കുന്ന ചിപ്സ് ഒരിക്കൽ പോലും രുചിച്ചു നോക്കാത്തവരും ആരും തന്നെയുണ്ടാവില്ല. എന്നാൽ പലപ്പോളും നമ്മൾ മനസ്സിൽ കരുതുന്നുണ്ടാവും വായു കയറ്റി വീർപ്പിച്ച ചിപ്സ് പാക്കറ്റ് നമ്മൾ വാങ്ങുന്നത് വഴി കമ്പനികൾ നമ്മെ കൊള്ളയടിക്കുന്നുണ്ടാവും എന്ന്.

സത്യത്തിൽ അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? പാക്കറ്റുകളിൽ വായു നിറച്ചു കമ്പനി നമ്മളെ പറ്റിക്കുകയാണോ?

തീർച്ചയായും അല്ല. ഓരോ കമ്പനിയും അവരുടെ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത് അതാത് സാധനങ്ങളുടെ ഭാരം നോക്കിയിട്ടാണ്. അപ്പോൾ വെറും തുച്ഛമായ ഭാരം ഉള്ള വായു പാക്കറ്റുകളിൽ നിറച്ചിട്ട് കമ്പനിക്ക് എന്ത് ലാഭമാണ് ഉള്ളത്?

Chips Manufacturing Unit Packaging Process

ചിപ്സ് പാക്കറ്റുകളിൽ നിറക്കുന്നത് വെറും ഗ്യാസ് അല്ല, മറിച്ച് നൈട്രജൻ ആണ്.
ഇത് ഉപയോഗിക്കുന്നത് വഴി പാക്കറ്റുകൾ കാണാൻ ഭംഗി കൂടുമെങ്കിലും സത്യത്തിൽ പാക്കറ്റുകളിൽ ഉൾക്കൊള്ളിക്കുന്നതിനു ശാസ്ത്രപരമായ മറ്റൊരു കാരണം ഉണ്ട്.
ചിപ്സ് വറുത്ത ഒരു ഭക്ഷണ പഥാർത്ഥം ആയത് കൊണ്ട് തന്നെ അത് അന്തരീക്ഷ ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതൽ ആണ്.

നമ്മൾ വീട്ടിൽ തയാറാക്കുന്ന പലഹാരങ്ങൾ പെട്ടെന്ന് തന്നെ കേടായി പോകുന്നതും ഇതുകൊണ്ട് തന്നെയാണ്. എന്നാൽ നൈട്രജൻ വാതകം നിറഞ്ഞ അന്തരീക്ഷത്തിൽ ഇത്തരത്തിൽ പലഹാരങ്ങൾ കേടാക്കുന്ന ബാക്റ്റീരിയകൾക്ക് നിലനിൽക്കാനാവില്ല. മാത്രമല്ല നമ്മൾ കഴിക്കുന്ന ചിപ്സ് ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോളേക്കും പല രീതിയിൽ കൈമാറ്റം വന്നിട്ടുണ്ടാവും. അപ്പോൾ ചിപ്സ് പൊടിഞ്ഞു പോകാൻ ഉള്ള സാധ്യതയും ഒരു പരിധി വരെ നൈട്രജൻ വാതകം നിറക്കുന്നത് വഴി ഒഴിവാകുന്നു.
അതോടൊപ്പം തന്നെ നൈട്രജൻ വാതകം നിറക്കുന്നത് വഴി ചിപ്സിന്റെ ചടുലതയെ അതേ പോലെ നില നിർത്തുകയും ചെയ്യുന്നു.

എന്നിരുന്നാലും മറ്റു രാസ പഥാർത്ഥങ്ങൾ ഭക്ഷണ സാധനങ്ങളിൽ ചേർക്കുമ്പോൾ ഉണ്ടാവുന്ന ദൂഷ്യ ഫലങ്ങൾ ഇതിനു ഉണ്ടാകുന്നുമില്ല. എന്നാൽ പാക്കറ്റുകളുടെ വലുപ്പം കൂട്ടുന്നത് കമ്പനികളുടെ ഒരു വിപണന തന്ത്രം ആയി കാണാവുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!