പാണ്ടോറ. ജെയിംസ് കാമറൂൺ അവതാറിന്‌ വേണ്ടി സൃഷ്ടിച്ച മായിക ലോകം. സിനിമകണ്ട എല്ലാവരിലും വിസ്മയം സൃഷ്ടിച്ച അത്തരമൊരു ലോകം യഥാർത്ഥത്തിൽ ഭൂമിയിലുണ്ടെങ്കിലോ? ഉണ്ടെങ്കിലോ എന്നല്ല, ഉണ്ട്. ചൈനയിലെ ടിയൻസി മൗണ്ടൻസ്. മൗണ്ടൈൻ എന്ന് പേര് മാത്രമേ ഉള്ളു, സ്തൂപങ്ങൾ പോലെ, ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളാണ് ഇവിടത്തെ പ്രത്യേകത.

Read More : ശബ്ദ ശല്യം മാത്രമല്ല ചീവീടുകൾ

സത്യത്തിൽ അതൊരു കാടാണ്. മഞ്ഞുവീഴുന്ന പാറയിടുക്കുകളും ഇടയിൽ പച്ചവിരിച്ച് ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും നമ്മുടെ കണ്ണും മനസും കുളിർപ്പിക്കും. ഏകദേശം 25 മൈലുകളോളം ഈ പാറക്കൂട്ടങ്ങൾ നിറഞ്ഞ വനം ഇങ്ങനെ വ്യാപിച്ച് കിടക്കുന്നുണ്ട്. ഗവേഷകരുടെ കണ്ടുപിടുത്തത്തിൽ തെളിഞ്ഞത് പണ്ട് ഇവിടം സമുദ്രമായിരുന്നെന്നും പിന്നീട് പാറക്കൂട്ടങ്ങൾ ഉണ്ടായി വന്നതാണ് എന്നുമാണ്.

Read More : കവരുണ്ടാകുന്നതെങ്ങനെ? അറിയാം കവരിനുപിന്നിലെ രഹസ്യം

പക്ഷെ എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. സമുദ്രത്തിൽ നിന്നും ഉയർന്നുവന്ന, അത്ഭുതപ്പെടുത്തുന്ന ഒരു നിഗൂഢലോകം. ഇന്ന് ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. ദിവസേനെ നിരവധി പേരാണ് ഒറിജിനൽ പാണ്ടോറ കാണാൻ ഇവിടേക്കെത്തുന്നത്.