Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?  ശാസ്ത്രീയമായി പുസ്തകങ്ങളുടെ പരിപാലനം പ്രൊഫഷനാക്കുവാൻ താൽപര്യപ്പെടുന്നുണ്ടോ?  എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കുവാനുള്ള കരിയറാണ് ലൈബ്രറി സയൻസ്.  ഗ്രാമീണ വായന ശാലകൾ മുതൽ ഉന്നത അക്കാദമിക് സ്ഥാപനങ്ങളിലെ ലൈബ്രറികളിൽ വരെ നീണ്ടു കിടക്കുന്നതാണ് ലൈബ്രേറിയന്മാരുടെ തസ്തിക.  ലൈബ്രറി സയൻസിലെ ബിരുദം/ബിരുദാനന്തര ബിരുദമാണ് ലൈബ്രേറിയനായി നിയമിക്കപ്പെടുവാനുള്ള യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും സാധ്യതയുണ്ട്.

കോഴ്സുകൾ

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് ബി എൽ ഐ എസ് സി യുടെ യോഗ്യത. ഒരു വർഷമാണ് കാലവധി.  ബി എൽ ഐ സി കഴിഞ്ഞവർക്ക് ഒരു വർഷത്തെ എം എൽ ഐ എസ് സി ക്കു ചേരാം. ഇവ രണ്ടും ചേർത്ത് രണ്ട് വർഷത്തെ എം എൽ ഐ എസ് സി ഇൻറ്റഗ്രേറ്റഡ് കോഴ്സുമുണ്ട്. എസ് എസ് എൽ സി പാസായവർക്ക് 6 മാസം ദൈർഖ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്  (CLISc) ചേരാം.  എം ഫിൽ, പി എച്ച് ഡി കോഴ്സുകളും വിവിധ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്നു.

പ്രധാന സ്ഥാപനങ്ങൾ കേരളത്തിൽ
  • ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കേരളാ യൂണിവേഴ്സിറ്റി (http://www.keralauniversity.ac.in/), കോഴ്സുകൾ:  MLISc (Intagrated), MPhil, PhD
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കേരളാ യൂണിവേഴ്സിറ്റി  (http://www.ideku.net/), കോഴ്സുകൾ:  BLISc, MLISc
  • സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ സയൻസ്, എം ജി യൂണിവേഴ്സിറ്റി (http://mgu.ac.in/), കോഴ്സുകൾ:  BLISc, MLISc
  • ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി (http://www.universityofcalicut.info/) കോഴ്സുകൾ: MLISc, M.phil, PhD
  • ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്, (http://www.kannuruniversity.ac.in/)  കണ്ണൂർ യൂണിവേഴ്സിറ്റി, കോഴ്സുകൾ: MLISc
കോളേജുകൾ
  1. SB College Changanachery, Kottayam (http://www.sbcollege.org/) – BLISc, MLISc
  2. Ettumanoorappan College, Ettumanoor, Kottayam (http://www.ettumanoorappancollege.edu.in/) – BLISc, MLISc
  3. Rajagiri College of Social Science, Kalamassery Ernakulam (http://rcss.rajagiri.edu/) – BLISc
  4. MES College of Advanced Studies, Edathala North, Ernakulam (http://www.mescas.org/) MLISc
  5. Farook College, Calicut (http://www.farookcollege.ac.in/) – BLISc
  6. KE College Mannanam (http://www.kecollege.in/)  – BLISc
  7. Majlis Arts & Science College, Valanchery (http://majliscomplex.org/) – MLISc

ഇത് കൂടാതെ ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ലൈബ്രറി സയൻസിൽ ബിരുദ, ബിരുദാന്തര കോഴ്സുകൾ നടത്തുന്നുണ്ട്.  ഡിസ്റ്റൻസ് എഡ്യുക്കേഷൻ കൗൺസിലിന്റെ അംഗീകാരമുള്ള കോഴ്സുകളാണിവ.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് (CLISc) നടത്തുന്നുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://www.statelibrary.kerala.gov.in/go.htm

കേരളാ യൂണിവേഴ്സിറ്റിയുടെ തുടർ വിദ്യാഭ്യാസ കേന്ദ്രം തിരുവനന്തപുരത്തെ കാഞ്ഞിരം കുളത്തുള്ള കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്.  വിദൂര പഠനം വഴിയാണിത്.  യോഗ്യത എസ് എസ് എൽ സി.

വിലാസം: കോ ഓർഡിനേറ്റർ, കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ യൂണിറ്റ്, കാഞ്ഞിരംകുളം, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!