കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി സർവകലാശാല വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: ഇന്റഗ്രേറ്റഡ് എം.എസ്‌ സി: അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്‌സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌ ഫിസിക്സ്,  കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം.

ഇന്റഗ്രേറ്റഡ് എം.എ: ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സോഷ്യൽ ആൻഡ് ഇക്കണോമിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ലോ: 50 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം.

പി.ജി : എം.എ, എം.എസ്‌സി, എം.കോം, എം.ബി.എ, എം.സി.എ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ്റ്റർ ഓഫ് എജ്യുക്കേഷൻ, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്, മാസ്റ്റർ ഓഫ് പെർഫോമിങ് ആർട്‌സ് (ഡ്രാമ ആൻഡ് തിയേറ്റർ ആർട്‌സ്), എൽ.എൽ.എം, എം.ടെക്, സെൽഫ് ഫിനാൻസിങ് പ്രോഗ്രാമുകൾ, ഡോക്ടറൽ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ തുടങ്ങിയവയിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. അപേക്ഷ ഓഗസ്റ്റ് 14 വരെ www.pondiuni.edu.in വഴി നൽകാം. ഓൺലൈൻ പ്രവേശന പരീക്ഷ സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും.