പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച ഏഴു ജില്ലകളില്‍ 20 ശതമാനം അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു.

തിരുവന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ എല്ലാ വിഷയത്തിനും 20 ശതമാനം സീറ്റ് അനുവദിക്കാനാണ് തീരുമാനം.

പുതിയ തീരുമാനത്തോടെ പ്ലസ് വണ്‍ ക്ലാസുകളിലെ സീറ്റ് 50 ല്‍ നിന്ന് 60 ആകും. വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ 60 സീറ്റിലും പ്രവേശനം നല്‍കും.

ഓഗസ്റ്റ് 31 വരെ പ്ലസ് വണ്‍ പ്രവേശനത്തിനായി 4,22,706 വിദ്യാര്‍ത്ഥികളാണ് ഏകജാലകം സംവിധാനം വഴി അപേക്ഷിച്ചത്.