എം എസ്സ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി പരീക്ഷാഫലം
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം എസ്സ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം, 2022 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം എസ്സ് സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് മുൻപ് അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
എം എസ്സ് സി ഓഡിയോളജി ഡിഗ്രി പരീക്ഷാഫലം
2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ പരീക്ഷാഫലം, 2022 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് മുൻപ് അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.