Reshmi Thamban

Reshmi Thamban
Sub Editor, Nownext

ചിന്തകൾക്ക് എത്ര ഭാരമുണ്ടാകും? തലയുടെ അത്രയും? ശരീരത്തിന്റെ അത്രയും? അല്ലെങ്കിൽ അതിനേക്കാളുമധികം? ചിന്തിച്ച് ചിന്തിച്ച് തലയുടെ ഭാരം കൂടി കൂടി, നമ്മുടെ കുഞ്ഞ് രണ്ട് കാലുകൾക്കും, ചെറിയ ശരീരത്തിനും താങ്ങാൻ പറ്റാതെ തലയിറക്കി നിലത്ത് വെക്കേണ്ട അവസ്ഥ വന്നാലോ? വെറുതെ ഒന്ന് സങ്കൽപ്പിച്ച് നോക്കിയാൽ മതി. ഇനി പറയാൻ പോകുന്നത് അങ്ങനെ സങ്കൽപ്പിച്ച് സങ്കൽപ്പിച്ച്, ചിന്തകളുടെ ഭാരം താങ്ങാൻ കഴിയാതെ വലിയ തല നിലത്ത് വെച്ച് വിശ്രമിക്കുന്ന ശില്പങ്ങൾ സൃഷ്ടിച്ച ഒരാളെക്കുറിച്ചാണ്. 

thomas lerooy

 

തോമസ് ലെറോയ്. ഭാരിച്ച ചിന്തകൾ കാരണം തല നിലത്ത് മുട്ടിയ രീതിയിൽ കാണപ്പെടുന്ന ഈ ശില്പങ്ങളുടെ സ്രഷ്ടാവ് അദ്ദേഹമാണ്. ബെൽജിയൻ ആർട്ടിസ്റ്റായ അദ്ദേഹം, 2009 ൽ തീർത്ത വെങ്കല ശില്പങ്ങളുടെ ഒരു സീരീസ് തന്നെയുണ്ട്. വെയ്റ്റ് ഓഫ് തോട്സ് എന്നാണ് അവ അറിയപ്പെടുന്നത്. വലിയ തലയും ചെറിയ ശരീരവുമാണ് അവയുടെ പ്രത്യേകത. സീരിസിൽ നാലു ശില്പങ്ങളാണുള്ളത്. Weight of thoughts, over and over, Why worry, Not Enough Brains to Survive എന്നിങ്ങനെ. കൂട്ടത്തിൽ Not Enough Brains to Survive എന്ന ശില്പമാണ്‌ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. 

2009 ൽ ബ്രെയിഡൻസ് എക്സിബിഷന് പ്രദർശിപ്പിക്കുന്നതിനായി ഒരു ആശയം കിട്ടാതെ ആലോചിച്ച് തലപുകഞ്ഞ ലെറോയിൽ നിന്ന് തന്നെയാണ് ഈ ഒരു സ്കൾപ്ചർ സീരിസിന്റെ പിറവി. ഒരു ഘട്ടത്തിൽ തീമിനുവേണ്ടിയുള്ള അന്വേഷണം തന്നെ, അല്ലെങ്കിൽ തല പുകച്ചിൽ തന്നെ തീമാക്കി മാറ്റുകയായിരുന്നു ലെറോയ്. ക്ലാസിക്കൽ ഗ്രീക്ക്, റോമൻ ശില്പങ്ങളോടുള്ള ഇഷ്ടത്തിൽ നിന്നുകൊണ്ട്, തലയുടെ ഭാരം താങ്ങാനാവാതെ തറയിൽ താങ്ങിവെക്കേണ്ടതായി വരുന്ന സ്ട്രോങ്ങായ, പവർഫുള്ളായ ശരീരങ്ങൾ ലെറോയ് വെങ്കലത്തിൽ പണിതെടുത്തു. ലെറോയ് യുടെ കോൺസെപ്റ്റിൽ അത് വീഴാൻ പോകുന്നതിനു തൊട്ടുമുൻപുള്ള നിമിഷങ്ങളാണ്. Not Enough Brains to Survive എന്ന ശിൽപം ലെറോയ് യുടെ ഹാൾമാർക്ക് സൃഷ്ടി തന്നെയാണ്. 

ഒരു വശത്തേക്ക് ചരിഞ്ഞ ഒരു കൊച്ചു ശരീരം, വലിയ തലയുടെ ഭാരത്താൽ വലിച്ചിഴക്കപ്പെടുകയാണ്. ശില്പത്തിന്റെ ചെറുതായി തുറന്ന വായിൽ നിന്നും ഉറക്കത്തിലെന്നപോലെ ദ്രാവകം ഒലിച്ചിറങ്ങുന്നത് പോലും കാണാം. ലെറോയ് യുടെ ഹാൾമാർക്ക് എന്നുപറയാൻ കാരണവും അതൊക്കെ തന്നെയാവും. പാരിസിലെ സെന്റർ പോംപിഡോ മ്യുസിയത്തിലും, ബ്രസൽസിലെ ബെൽഫിയസ് ഗാലറിയിലുമാണ് ലെറോയ് യുടെ weight of thoughts സീരിസിലെ ശില്പങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്‌. 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!