ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ കോഴ്‌സിലൂടെ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്) അല്ലെങ്കില്‍ സി.പി.ഐ. 6.5/6.0 നേടിയുള്ള ബാച്ച്‌ലര്‍ ബിരുദമുള്ളവര്‍ക്ക് അലഹാബാദ് എന്‍.ഐ.ടി.യില്‍ എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍/കോഴ്‌സിന്റെ അന്തിമപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് കാറ്റ് 2021ലെ സാധുവായ സ്‌കോര്‍ ഉണ്ടാകണം. ഈ സ്‌കോര്‍ പരിഗണിച്ചാകും അപേക്ഷകരെ ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്.

കാറ്റ് പെര്‍സന്റൈല്‍, അക്കാദമിക് മികവ്, പ്രവൃത്തിപരിചയം, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക തയ്യാറാക്കും. അപേക്ഷ “academics.mnnit.ac.in/fresh_mba/” വഴി മാര്‍ച്ച് 20 വരെ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും മാര്‍ച്ച് 30ന് വൈകീട്ട് 5.30നകം സ്ഥാപനത്തില്‍ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!