പി.ജി.മെഡിക്കൽ 2022 പ്രവേശനത്തിനായുള്ള സർവീസ് കോട്ട അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർക്ക് സർവീസ് കോട്ട സീറ്റുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 26.10.2022 രാവിലെ 10.00 മണി വരെയാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.ceo.kerala.gov.in എന്ന വെറ്റ് സന്ദർശിക്കുക.
ഹെൽപ് ലൈൻ നമ്പർ : 04712525300














