2023 മേയില്‍ നടത്താനുദ്ദേശിക്കുന്ന അവസാന വര്‍ഷ എം ഡി/എം എസ്സ് (ആയുര്‍വ്വേദ) ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 3310/- രൂപ ഫീസു സഹിതം ഓൺലൈനായി 2022 ഡിസംബര്‍ പത്തൊന്‍പതിനകം സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ വൈകി സമർപ്പിക്കുന്നവർക്കു 5515/- രൂപ ഫൈനോടുകൂടി ഡിസംബർ ഇരുപതു മുതൽ ഇരുപത്തിനാല് വരെ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
