ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഫാര്‍മസിസ്റ്റിനെ 735 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു.

എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഹോമിയോ ഓഫീസില്‍ എത്തണം.  ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ 0483 2731387.