സിവില്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ടു വരുന്ന വിശാലമായ എന്‍ജിനീയറിങ് ശാഖയാണ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്. വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ ഘടന തയ്യാറാക്കുന്നതു മുതല്‍ ആശുപത്രി ഉപകരണങ്ങളുടെ രൂപകല്‍പന വരെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഉള്‍പ്പെടുന്നു.

ഡിസൈന്‍, നിര്‍മ്മാണം, ഗുണനിലവാരം വിശകലം ചെയ്യുക, പ്രോജക്ടുകള്‍ മേല്‍നോട്ടം വഹിക്കുക എന്നിവയൊക്കെ ഒരു സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍ കൈമുദ്ര പതിക്കുന്ന ജോലികളാണ്.

എം.ഐ.ടി കോളേജ് ഓഫ് എന്‍ജിനീയറിങ് പുണെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂര്‍, തമിഴ്നാട്ടിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ കോഴ്സ് നടത്തുന്ന ശ്രദ്ധേയ സ്ഥാപനങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here