പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഡിസംബര്‍ 20 ന് രാവിലെ 10 ന് കൂടികാഴ്ച നടത്തും.

അപേക്ഷകര്‍ ഇലക്ട്രിക്കല്‍ ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സുകള്‍ പാസ്സായവരും പ്രായം 18 നും 40 ഇടയിലുള്ളവരും ആയിരിക്കണം. ഒരു വര്‍ഷത്തെ പ്രരവര്‍ത്തി പരിചയം അഭികാമ്യം.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം.