MSME ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂരിന്റെ നേതൃത്വത്തിൽ ഈ വരുന്ന 23 നു Intellectual Property Rights ന്റെ വിവിധ തലങ്ങളും അവസരങ്ങളും കൂടുതൽ പേരിലേക്കെത്തിക്കാനായി ഒരു ഏകദിന പരിപാടി സങ്കടിപ്പിക്കുന്നു. TEC @ AMRITA and TBI, അമൃത വിശ്വ വിദ്യാപീഠം എന്നിവരുമായി കൈകോർത്താണ് MSME ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഈ പരിപാടി നടത്തുന്നത്.

സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസുകാരെയും ഉദ്ദേശിച്ചുകൊണ്ടുനടത്തുന്ന ഈ പരിപാടിയുടെ ലക്‌ഷ്യം വ്യത്യസ്ത തരത്തിലുള്ള Intellectual Property കളെപ്പറ്റിയും അവ എങ്ങനെ നേടണമെന്നും നിലനിർത്തണമെന്നുമൊക്കെ വ്യക്തമായ അവബോധം പങ്കെടുക്കന്നവരിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ്.

ഇതുകൂടാതെ MSME മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളും പോളിസികളും സംരംഭകരിലേക്ക് എത്തിക്കാനും ഈ പരിപാടി ഉപയോഗപ്പെടുത്തും. കൂടാതെ സംരംഭകർക്കുള്ള സപ്പോർട്ടും മറ്റ് അവസരങ്ങളും ഈ പരിപാടിയിൽ പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!