പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ജനുവരി 11 രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടക്കും.

ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ (ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗും (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഓട്ടോ മൊബൈല്‍) എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സും അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0481 2551062