എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാര്‍ക്കോടെ (എസ്.സി/എസ്.റ്റി/പി.ഡബ്ലിയുബിഡി 55 ശതമാനം) മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ. ശമ്പളം പ്രതിമാസം 19,200 രൂപ. ഏതെങ്കിലും കമ്പനിയിലോ പൊതുമേഖലാ സ്ഥാപനത്തിലോ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 2019 ഫെബ്രുവരി 13ന് 1830. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 22ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.