ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയില്‍ ഗ്രൂപ്പ് എക്‌സ്, വൈ ട്രേഡുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് പ്ലസ് ടു, ത്രിവത്സര ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ 1999 ജനുവരി ഒന്നിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച യുവാക്കളായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് http://indianairforce.nic.in/ എന്ന സൈറ്റുകളിലൂടെ 2019 ജനുവരി രണ്‍ണ്ടു മുതല്‍ 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
രാജ്യത്തിന്റെ ഓരോ പ്രദേശത്തു നിന്നും ജില്ലകളില്‍ നിന്നും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കൊച്ചി കാക്കനാട് വിംഗ് കമാണ്‍ന്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളെജ്, ഹയര്‍ സെക്കണ്ടണ്‍റി വിദ്യാര്‍ത്ഥികള്‍ക്ക് വ്യോമ സേനയിലെ തൊഴിലവസരങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
വ്യോമസേനയിലെ വിവിധ വിഭാഗങ്ങളിലെ അവസരങ്ങളെ ക്കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എയര്‍ ഫോഴ്‌സ് കാക്കനാട് വിംഗ് കമാണ്‍ന്റിലെ സാര്‍ജന്റ് അന്‍ഷുമാന്‍ ഓജ, ശ്യാംജിത്ത് വി.എസ്, ഇടുക്കി ജില്ലാ സൈനീകക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥരായ എം.ജെ തങ്കച്ചന്‍, വേണു.കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.