ബാംഗ്ലൂരിലെ എച്ച്എംടി മെഷീൻ ടൂൾസ് 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ തസ്തികകളിലും ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് തസ്തികകളിലും ആണ് ഒഴിവുകൾ ഉള്ളത്. ജോയിൻറ് മാനേജർ, ജനറൽ മാനേജർ, യൂണിറ്റ് സെയിൽസ് ചീഫ്, റീജണൽ മാനേജർ, ജോയിൻറ് ജനറൽ മാനേജർ, ഫിനാൻസ് ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ, മെഡിക്കൽ സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. വിശദ വിവരങ്ങളും അപേക്ഷാഫോമും www.hmtindia.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 14.