പി എസ് സി ജൂണില്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് എട്ട് മുതല്‍ 30 ദിവസത്തേക്ക് സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ മെയ് ആറിനകം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 0460 2209400.