ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. ബി.എസ്.സി അഗ്രികള്‍ച്ചര്‍/ വി.എച്ച്.എസ്.ഇ, ബി.എസ്.സി ബോട്ടണിയാണ് ഇന്‍സ്ട്രകര്‍ തസ്തികയിലേക്കുള്ള യോഗ്യത. എം.കോം, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി തസ്തികയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഏഴിന് രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Home VACANCIES