അറിയിപ്പുകൾ

All notifications

Kannur University

കണ്ണൂർ സർവകലാശാല അസി.പ്രൊഫസർ – വാക്ക് ഇൻ ഇന്ർറർവ്യൂ

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ മാത്തമെറ്റിക്കൽ സയൻസ് വകുപ്പിൽ അസി:പ്രൊഫസർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ രേഖകൾ സഹിതം, 2022 ജൂലൈ...
Sree Sankaracharya Sanskrit University

ലിമിഷ അഷ്റഫ് അനുസ്മരണ പ്രഭാഷണവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ സംസ്കൃതസാഹിത്യവിഭാഗവും സാഹിത്യവിഭാഗം ഗവേഷകകൂട്ടായ്മയായ റിസർച്ച് ഫോറം സാഹിത്യവും സംയുക്തമായി ലിമിഷ അഷ്റഫ് അനുസ്മരണപ്രഭാഷണവും പുസ്തകപ്രകാശനവും നടത്തി. സംസ്കൃതസാഹിത്യവിഭാഗത്തിൽ ഗവേഷകയായിരിക്കെ മരണപ്പെട്ട ലിമിഷ അഷ്റഫിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ ലിമിഷയുടെ...
Kerala University of Health Sciences - KUHS

സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ പരീക്ഷ ഫെബ്രുവരി 2022 – ...

2022 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ (2019 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു
Kerala University of Health Sciences - KUHS

നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – ഫലം...

2022 മേയിൽ നടത്തിയ നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററിപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി...
Kerala University of Health Sciences - KUHS

മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2022 – ഫലം പ്രസിദ്ധീകരിച്ചു

2022 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി...
Kerala University of Health Sciences - KUHS

അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 2022

2022 ജൂലൈ പതിനെട്ടു മുതലാരംഭിക്കുന്ന അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 2022

2022 ജൂലൈ പതിനെട്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Kerala University of Health Sciences - KUHS

മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി എം & എം സി എച്ച്) റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഓഗസ്റ്റ് 2022...

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡി എം & എം സി എച്ച്) റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ജൂലൈ പതിനെട്ടു മുതൽ ഇരുപത്തേഴു...
Kannur University

കണ്ണൂർ സർവ്വകലാശാലയിൽ പ്രഭാഷണ പരമ്പര; പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ  (IQAC) സഹകരണത്തോടെ 2022 ജൂലൈ 12 മുതൽ 23 വരെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും...
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ ഫൈന്‍ആര്‍ട്സിൽ ബിരുദ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 15

ജന്മവാസനയ്ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ പ്രഫഷണൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യ രംഗത്തെ കുതിച്ചു ചാട്ടങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്സൈറ്റ് രൂപകൽപനയിലെ നൂതന വെല്ലുവിളികൾ, മൾട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുളള മേഖലകളിലെ പുതുമകൾ എന്നിവയൊക്കെ ചേർന്ന് വിഷ്വൽ ആർട്സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന് തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്.  എന്നാൽ അതിനപ്പുറമുളള വാണിജ്യമാനങ്ങൾ അവയ്ക്കുണ്ട്. ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകൾ ജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു.  കമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുളള ഇക്കാലത്ത് ഗ്രാഫിക്സ്. ആനിമേഷൻ രംഗത്തും ഇത്തരക്കാർക്ക് ശോഭിക്കാം. ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷത്തിൽ കൃത്യമായി ഉപയോഗിക്കാൻ ശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതി.  കലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്. തൊഴിലവസരങ്ങൾ അനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ആർട്ട് കൺസൾട്ടൻസി വരെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് കലാകാരന്മാർക്ക് അവസരങ്ങൾ അനവധിയാണ്. സ്വയം സംരംഭങ്ങൾ തുടങ്ങാനുളള സാധ്യതകൾ പോലുമുണ്ട് ഇതിൽ.  മാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉൾക്കൊളളാനും കഴിവുണ്ടെങ്കിൽ മാർക്കറ്റിംഗിലും ഒരുകൈ നോക്കാം.  വിപണി കണ്ടെത്താൻ ഓൺലൈൻ സംവിധാനവും ഉപയോഗപ്പെടുത്താം. ബ്രാൻഡിംഗ് കൺസൾട്ടന്റ്, ഗ്രാഫിക് ഡിസൈനർ, ബ്രാൻഡിംഗ് ഓഫീസർ, അനിമേറ്റർ, കാർട്ടൂണിസ്റ്റ്, ഇല്ലസ്ട്രേറ്റർ, ആർട്ട് കൺസൾട്ടന്റ്, ആർട്ട് ഡീലർ എന്നിങ്ങനെ പുതിയ ലോകത്തിൽ ധാരാളം പുതിയ കരിയറുകൾ ഫൈൻ ആർട്സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. സിനിമ,  ഫോട്ടോഗ്രഫി, തീയേറ്റർ, വീഡിയോ പ്രൊഡഷൻ, എഡിറ്റിംഗ്, ഡിസൈനിംഗ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫൈൻ ആർട്സ് പഠിച്ചവർക്ക് തൊഴിൽ സാധ്യതകളുണ്ട്. സംസ്കൃത സർവ്വകലാശാലയിൽ ഫൈന്‍ ആര്‍ട്സ് പഠിക്കാം ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ചിത്രകല, ചുമർചിത്രകല, ശില്പകല) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം നാല് വര്‍ഷമാണ്‌. പ്രവേശനം എങ്ങനെ? യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സിൽ കൂടുതൽ ആകരുത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ്...
Advertisement

Also Read

More Read

Advertisement