ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ സംസ്കൃതസാഹിത്യവിഭാഗവും സാഹിത്യവിഭാഗം ഗവേഷകകൂട്ടായ്മയായ റിസർച്ച് ഫോറം സാഹിത്യവും സംയുക്തമായി ലിമിഷ അഷ്റഫ് അനുസ്മരണപ്രഭാഷണവും പുസ്തകപ്രകാശനവും നടത്തി. സംസ്കൃതസാഹിത്യവിഭാഗത്തിൽ ഗവേഷകയായിരിക്കെ മരണപ്പെട്ട ലിമിഷ അഷ്റഫിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ ലിമിഷയുടെ സഹപാഠികൾ ഏർപ്പെടുത്തിയ ലിമിഷ അഷ്റഫ് എൻഡോവ്മെന്റ് ഈ വർഷത്തെ ക്യാമ്പസ് യൂണിയൻ കലോത്സവം കലാതിലകമായ നൃത്തവിഭാഗം വിദ്യാർത്ഥിനി സാന്ദ്ര എ. വി. ഏറ്റുവാങ്ങി. മധ്യകാല ഇന്ത്യയിലെ സംസ്‌കൃത വിജ്ഞാനപാരമ്പര്യത്തെ വീണ്ടെടുക്കുന്നതിന് സംസ്‌കൃതസാഹിത്യവിഭാഗവും റിസർച്ച് ഫോറം സാഹിത്യവും സംയുക്തമായി 2019ൽ നടത്തിയ അന്താരാഷ്ട്രസമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ Sanskrit in medieval India: Retrieving lost traditions എന്ന പുസ്തകം സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സംസ്കൃത ജനറൽ വിഭാഗം അഡ്ജൻക്ട് പ്രൊഫസർ ഡോ. പി. വി. രാമൻകുട്ടിക്ക് നൽകി പ്രകാശനകർമം നിർവഹിച്ചു. പുസ്തകം സ്വീകരിച്ചുകൊണ്ട് ഡോ. പി. വി. രാമൻകുട്ടി “കാളിദാസകവിതയും ധർമശാസ്ത്രവാങ്മയവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃതസാഹിത്യം വിഭാഗാധ്യക്ഷ ഡോ. കെ. ആർ. അംബിക അധ്യക്ഷയായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ് : ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ലിമിഷ അഷ്റഫ് അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി പുസ്തക പ്രകാശനം നിർവ്വഹിക്കുന്നു. ഡോ. പി. വി. രാമൻകുട്ടി, ഡോ. കെ. ആർ. അംബിക എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!