കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ  (IQAC) സഹകരണത്തോടെ 2022 ജൂലൈ 12 മുതൽ 23 വരെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും കൂടാതെ പൊതുജനങ്ങൾക്കും  ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷകർ, വ്യവസായികൾ എന്നിവരുടെ പ്രഭാഷണങ്ങൾ  കേൾക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരമൊരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം.  

പ്രഭാഷണ പരമ്പര 12-7-2022 10 മണിക്ക് സർവകലാശാല വൈസ്-ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ഉൽഘാടനം ചെയ്യും. തുടർന്ന്   മദ്രാസ് ഐ.ഐ.ടി കെമിസ്ട്രി വിഭാഗം ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രൊഫസർ, പത്മശ്രീ  ഡോ. ടി പ്രദീപ് “Affordable Clean Water using Advanced Materials” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. 2020 ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച ഇദ്ദേഹത്തിന് 2020 ലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നിക്കി ഏഷ്യ പ്രൈസ്, 2018 ലെ  ദി വേൾഡ് അക്കാദമി ഓഫ് സയൻസസ് (TWAS) പ്രൈസ്, 2008 ൽ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് എന്നിവ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളത്തിൽനിന്ന് ആഴ്‌സെനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചതിന് 2022ലെ അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന്  തെരഞ്ഞെടുക്കപ്പെട്ടു. (വേദി: ചെറുശ്ശേരി ഓഡിറ്റോറിയം, കണ്ണൂർ ക്യാമ്പസ്)

നാഷണൽ ജുഡീഷ്യൽ അക്കാദമി  മുൻ ഡയറക്ടറും ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. മോഹൻ ഗോപാൽ “How will we understand our Constitution” എന്ന വിഷയത്തിൽ 13.07.2022  രാവിലെ 10:30 ന് പ്രഭാഷണം നടത്തും. (വേദി: ചെറുശ്ശേരി ഓഡിറ്റോറിയം, കണ്ണൂർ ക്യാമ്പസ്)

ഐഐടി മദ്രാസ് പ്രൊഫസർ ഡോ.സുരേഷ് ബാബു “Global Economic Challenges and India’s Growth Prospects” എന്ന വിഷയത്തിൽ 15.07.2022  ഉച്ചക്ക് ശേഷം 02:30ന് പ്രഭാക്ഷണം നടത്തുന്നു. (വേദി: ചെറുശ്ശേരി ഓഡിറ്റോറിയം, കണ്ണൂർ ക്യാമ്പസ്)

മുംബൈയിലെ ജിയോ റിസർച്ച് & ഡവലപ്മെന്റിലെ സീനിയർ വൈസ് പ്രസിഡണ്ട്  ഡോ. സിയ ഉൾ ഹസൻ സാക്വിബ്,  “Imaging and AI – Coming Together for Health Care Applications” എന്ന വിഷയത്തിൽ 19-07-2022 രാവിലെ 10 :30 ന്   പ്രഭാഷണം നടത്തുന്നു. (വേദി: സെമിനാർ ഹാൾ- മങ്ങാട്ടുപറമ്പ ക്യാമ്പസ്)

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും കേളര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.പി. സുധീർ “Science and Technology – Possibilities” എന്ന വിഷയത്തിൽ 21.07.2022ന് രാവിലെ 10:30 ന് പ്രഭാഷണം നടത്തുന്നു. (വേദി: ചെറുശ്ശേരി ഓഡിറ്റോറിയം, കണ്ണൂർ ക്യാമ്പസ്)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ പോളാർ സയൻസസ് വിഭാഗം ശാസ്ത്രജ്ഞൻ ഡോ. തമ്പാൻ മേലോത്ത് “Fire on Ice” എന്ന വിഷയത്തിൽ 22.07.2022 രാവിലെ 10 :30 ന് പ്രഭാഷണം നടത്തുന്നു. (വേദി: ചെറുശ്ശേരി ഓഡിറ്റോറിയം, കണ്ണൂർ ക്യാമ്പസ്)

പൂനെ സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ഡോ. ടി വി രാമനാഥൻ “Is Data Science an Old Wine in New Bottle?” എന്ന വിഷയത്തിൽ 23-07-2022 രാവിലെ 10:30 ന്  പ്രഭാഷണം നടത്തുന്നു. (വേദി: സെമിനാർ ഹാൾ- മങ്ങാട്ടുപറമ്പ ക്യാമ്പസ്)

ജൂലൈ 23 ഉച്ചക്കുശേഷം 2.30 ന്  ന്യൂഡൽഹിയിലെ  സെന്റർ ഡി സയൻസ് ഹ്യൂമാനിറ്റീസിലെ (Centre de Sciences Humaines) പ്രൊഫസ്സർ ക്രിസ്റ്റോഫ് Z .ഗിൽമോട്ടോ പ്രഭാഷണം നടത്തുന്നു. (വേദി: ചെറുശ്ശേരി ഓഡിറ്റോറിയം, കണ്ണൂർ ക്യാമ്പസ്)

ഗവേഷണമേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും സമീപനങ്ങളും മനസ്സിലാക്കുന്നതിനും, ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ സഹകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്യുന്നതിനും രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ഈ പ്രഭാഷണ പരമ്പര ഉപകരിക്കപ്പെടും. സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. (https://www.kannuruniversity.ac.in/en/infodesk/events/public-lecture-programme/)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!