ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് മേഖലയാണ് ഇലക്ട്രോണിക്‌സ് കൺട്രോൾ സിസ്റ്റം എൻജിനീയറിങ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗത്തോടെ, ഈ മേഖലയിൽ ഇലക്ട്രോണിക്‌സ് കൺട്രോൾ സിസ്റ്റം എൻജിനീയർമാരുടെ ആവശ്യകത വളരെ കൂടുതലാണ്.

ഇലക്ട്രോണിക്‌സിന്റെ ആപ്ലിക്കേഷനാണ് പ്രധാനമായും ഈ പഠനശാഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഡാറുകള്‍, മൈക്രോവേവ്, പവർ ഇലക്ട്രോണിക്‌സ്, റിമോട്ട് സെൻസിംഗ്, വിദൂരനിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയ ഉപകരണങ്ങളുടെയെല്ലാം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും അത്തരം ഉപകരണങ്ങള്‍ നിർമ്മിക്കുന്നതിലും ഈ വിഭാഗത്തിന് പങ്കുണ്ട്.

ന്യൂഡൽഹിയിലുള്ള എച്ച്.എം.ആര്‍. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്മെന്റ്, മഹാരാജ സൂരജ്മല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നോർത്തേൺ ഇന്ത്യ എൻജിനീയറിങ് കോളേജ്, അംബേദ്‌കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചെന്നൈയിലെ ഭരത് യൂണിവേഴ്‌സിറ്റി,ജവഹർലാൽ നെഹ്‌റു ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി ആന്ധ്രാ പ്രദേശ് എന്നിവിടങ്ങൾ പ്രധാന പഠനകേന്ദ്രങ്ങളാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!