സോഫ്ട്‍വെയർ കമ്പനിയായ ഓട്ടോഡെസ്‌കിന്റെ ബാംഗ്ലൂർ ഓഫീസിൽ റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ ഡെവലപ്പര്‍ക്കു തൊഴിൽ അവസരം.

ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ബിരുദധാരി ആയിരിക്കണം. ഓട്ടോമേഷൻ സോഫ്ട്‍വെയർ ഡെവലപ്മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

സാപ് സിസ്‌റ്റംസിലും അജൈൽ സോഫ്ട്‍വെയർ ഡെവലപ്മെന്റ് ടീമിലും പ്രവർത്തന പരിചയം വേണം. പൈത്തൺ, പവർഷെൽ, വിബിഎസ്, ബാഷ് തുടങ്ങിയ കമ്പ്യൂട്ടർ സ്ക്രിപ്റ്റിങ് ലാംഗ്വേജുകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

ഓട്ടോഡെസ്ക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://autodesk.taleo.net/careersection/adsk_gen/jobdetail.ftl?job=303621&src=JB-10065 ) അപേക്ഷിക്കാവുന്നതാണ്.

Leave a Reply