LinkedIn for Students Part 3 – How to use LinkedIn effectively

Mohammed Ramees 

MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission. 

വിദ്യാർത്ഥികളുമായുള്ള സമ്പർക്കത്തിൽ എത്ര പേർക്ക് LinkedIn അക്കൗണ്ട് ഉണ്ടെന്നു ചോദിക്കുമ്പോൾ നല്ല ഒരു ശതമാനം പേര് കൈപൊക്കുകയും എത്ര പേര് കഴിഞ്ഞ ഒരു മാസത്തിൽ അതുപയോഗിച്ചു എന്നു ചോദിക്കുമ്പോൾ പൊക്കിയ കയ്യുകളുടെ എണ്ണം കുറയുന്നതും കാണാറുണ്ട്. അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞു എന്തു ചെയ്യണണെമെന്നോ, നിങ്ങളുടെ കരിയർ ലക്ഷ്യം നേടാൻ LinkedIn എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും നോക്കാം.

1. Connect with people and Create a professional network

ഈ ഡിജിറ്റൽ യുഗത്തിൽ, മിക്ക കമ്പനികളും പുതിയ ജീവനക്കാരെ നിയമിക്കുമ്പോൾ, അവരുടെ നിലവിലുള്ള ജീവനക്കാരുടെ റഫറലുകൾ വഴിയോ, സോഷ്യൽ നെറ്റ്‌വർക്ക് വഴി അവർക്കു പരിചയമുള്ളവരിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾക്കാണ് മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട്‌ നല്ലൊരു പ്രൊഫഷണൽ നെറ്റ്‌വർക്ക് നിർമിക്കാൻ LinkedIn പരമാവധി ഉപയോഗിക്കുക. നിങ്ങളുടെ reccomendation ഇൽ കാണുന്ന എല്ലാവർക്കും connection റിക്വസ്റ്റ് അയക്കുന്നത് നല്ല ഒരു ശീലമല്ല. പകരം നിങ്ങൾക്കു താല്പര്യമുള്ള ഒരു വിഷയത്തിൽ വിദഗ്ദ്ധനായ ഒരാൾ, അല്ലെങ്കിൽ നിങ്ങൾക് ഉപകാരപ്പെടുന്ന ഉപദേശങ്ങളോ ആശയങ്ങളോ നൽകാൻ കഴിയുന്ന വ്യക്തികൾ, അല്ലെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകർ എന്നിവപോലുള്ള വ്യക്തികൾക്കു connection റിക്വസ്റ്റ് കൊടുക്കുക.

കണക്ഷനുകളെ തിരയാനുള്ള ചില വഴികൾ:

• ഭാവിയിൽ നിങ്ങളായിത്തീരാൻ ആഗ്രഹിക്കുന്ന job title സെർച്ച് ചെയ്തു ആ ജോലി ഇപ്പോൾ ചെയ്യുന്നവരുമായി കണക്ട് ചെയ്യുക
• ഏതെങ്കിലും കോൺഫറൻസിൽ പരിചപ്പെട്ടതോ, അല്ലെങ്കിൽ വേറെ എവിടെനിന്നെങ്കിലും കേട്ട വ്യക്തികളെ സെർച്ച് ചെയ്തു റിക്വസ്റ്റ് അയക്കുക
• ഭാവിയിൽ നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനി സെർച്ച് ചെയ്തു അവിടത്തെ ഇപ്പോഴുള്ള ജീവനക്കാരുമായി ബന്ധം സ്ഥാപിക്കുക
• നിങ്ങളുടെ ഇമെയിൽ വെച്ച് മുൻപ് ബന്ധപ്പെട്ട വ്യക്തികൾ LinkedIn ഇൽ ഉണ്ടെങ്കിൽ അവരെ കണക്ട് ചെയ്യാവുന്നതാണ്

ഒരു കണക്ഷൻ റിക്വസ്റ്റ് അയക്കുമ്പോൾ, നിങ്ങൾ വ്യക്തിയെ എങ്ങനെ അറിയാമെന്നും അല്ലെങ്കിൽ എന്തിനാണ് അവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചും note ഇൽ എഴുതുന്നത് നല്ലതായിരിക്കും.
ഉദാഹരണം: I was just reading your blog and really liked your post about LinkedIn for students. I really appreciate your thoughts on empowering students. I’d love to keep in touch and learn more from you.

2. Find and connect alumni from the college page

കണക്ഷനുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണ് നിങ്ങളുടെ കോളേജിന്റെ LinkedIn പേജ് സെർച്ച് ചെയ്തു നിങ്ങൾ താൽപര്യപ്പെടുന്ന മേഖലകളിലോ, കമ്പനികളിലോ ജോലി ചെയുന്ന പൂർവ്വവിദ്യാത്ഥികൾ ഉണ്ടെകിൽ അവരുമായി ഒരു നല്ല ബന്ധം പുലർത്തൽ. മറ്റുള്ളവരെ അപേക്ഷിച്ചു ഇവർക്കു നിങ്ങളെ കൂടുതൽ മനസ്സിലാക്കുവാനും, നിങ്ങൾക്കു നല്ല ഒരു മാർഗദർശി ആവാനും, നിങ്ങളെ സഹായിക്കാനും കഴിയും.

3. LinkedIn Groups

ഒരു വിദ്യാർത്ഥി എന്ന നിലയിൽ, നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി വ്യത്യസ്ത LinkedIn ഗ്രൂപ്പുകളിൽ ചേരുന്നത് അതേ field ഇലെ മറ്റ് പ്രൊഫഷണലുകളുമായി ബന്ധം സ്ഥാപിക്കാൻ മികച്ച ഒരു മാർഗമാണ്. നിങ്ങൾക്ക് അറിവുകൾ പങ്കിടാനും, സമാന ചിന്താഗതിയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാനും, നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ഗ്രൂപ്പുകൾ ഉപയോഗികാം. ബാക്കിയുള്ളവർക് ഒരു ഉപകാരവും ഇല്ലാത്ത പോസ്റ്റുകൾ ഷെയർ ചെയ്ത ഗ്രൂപ്പ് spam ചെയ്യുന്നില്ല എന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്. ഒരു ഗ്രൂപ്പിൽ ചേരുന്നതിലൂടെ നിങ്ങളുടെ news feed ഇൽ ആ ഗ്രൂപ്പിലെ സംഭാഷങ്ങൾ കാണാൻ കഴിയും.

4. Follow companies and influencers

നിങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനികളെയും influencers നേയും follow ചെയ്യുന്നത് നിങ്ങളുടെ news feed കൂടുതൽ ഇഷ്ടാനുസരമാക്കുവാൻ സഹായിക്കും. കമ്പനിയുടെ പേര് സെർച്ച് ചെയ്തു follow ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ news feed ഇൽ അവരുടെ അപ്ഡേറ്റുകളും ജോലി പോസ്റ്റും വന്നുകൊണ്ടിരിക്കും. ചില വ്യക്തികൾ നമ്മുടെ റിക്വസ്റ്റ് accept ചെയ്യാനുള്ള സാധ്യത വളരെ കുറവായതുകൊണ്ട് അവരെ follow ചെയ്യുന്നത് അവർ ഷെയർ ചെയുന്ന കാര്യങ്ങളിലൂടെ നിങ്ങളെ കൂടുതൽ അറിവുള്ള വ്യക്തിയായിരിക്കാൻ സഹായിക്കും.

5. Build your brand:

ഓൺലൈനിലൂടെ നിങ്ങളുടെ personal brand ഉണ്ടാക്കി എടുക്കാവുന്ന ഒരു മികച്ച പ്ലാറ്റഫോം ആണു LinkedIn. നിങ്ങളുടെ profile image, നിങ്ങളുടെ അക്കൗണ്ടിന്റെ professionalism, നിങ്ങളുടെ എഴുത്തുകളുടെ ഭാഷ വൈദഗ്‌ദ്ധ്യം എന്നിവ വെച്ച് തൊഴിൽദാതാക്കളെ ആകർഷിക്കാൻ കഴിയും. മറ്റുള്ളവരുടെ ലേഖനങ്ങളും മറ്റു contributions ഉം ഉൾകൊള്ളുന്ന ഒരു വ്യക്‌തിയിൽ നിന്നും മാറി നിങ്ങളുടെ സംഭാവനകൾ കൂടെ ഉൾെപ്പടുത്താൻ ശ്രമിക്കുക. അത് നിങ്ങളുടെ പ്രൊഫൈലിന്റെ മൂല്യം വർധിപ്പിക്കും. വിവേചനപരമായ പെരുമാറ്റം, മോശം ആശയവിനിമയം, അതുപോലെ മറ്റ് പ്രതികൂല പെരുമാറ്റങ്ങൾ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുക.

6. Share updates and content:

നിങ്ങൾ വേറെ ഏതെങ്കിലും website ഉകളിൽ നിന്നും നിങ്ങളുടെ feild ഉമായി ബന്ധപ്പെട്ട വാർത്തകളോ ലേഖനങ്ങളോ കണ്ടെത്തുകയാണെങ്കിൽ, അത് നിങ്ങളുടെ network ഉകൾക്കു കൂടെ ഉപകാരപ്പെടും എന്ന് തോന്നുകയാണെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ അത് ഷെയർ ചെയ്യുക. മിക്ക ന്യൂസ് സൈറ്റുകളിലും അവിടന്ന് തന്നെ നേരിട്ട് ഷെയർ ചെയ്യാനുള്ള social icons കാണാൻ കഴിയും, ഇല്ലാത്തപക്ഷം ആ ലിങ്ക് copy paste ചെയ്തും ആ article ഷെയർ ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റുവരിലേക്ക് ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുന്നതോടപ്പം നിങ്ങൾക് നിങ്ങളുടെ personal brand മെച്ചപ്പെടുത്താനുള്ള ഒരു അവസരം കൂടെയാണ്. ദീർഘകാലത്തേക്ക് എന്തെങ്കിലും അപ്ഡേറ്റുകൾ ഇല്ലാത്ത LinkedIn അക്കൗണ്ട് തെറ്റായ സന്ദേശം അയച്ചേക്കാം.

7. Publish articles:

ഒരു വിദ്യാർഥിക് അവരുടെ learning skills, commuincation skills, writing skills വികസിക്കുന്നതോടൊപ്പം അവരുടെ വിജ്ഞാനം മറ്റുളവരിലേക് എത്തിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഒരു വഴിയാണ് blogging. മറ്റു platforms അപേക്ഷിച്ചു നോക്കുമ്പോൾ നിങ്ങളുടെ articles പോസ്റ്റ് ചെയ്യാൻ ഏറ്റവും എളുപ്പവും കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയുന്നതും LinkedIn വഴിയാണ്. നിങ്ങളുടെ article എത്ര പേര് കണ്ടു എത്ര പേര് ലൈക്, കമന്റ്, ചെയ്തു എന്നും നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ഇത് കൂടുതൽ എഴുതാൻ നിങ്ങൾക്കൊരു പ്രചോദനം ആകും. മിക്ക വിദ്യാർത്ഥികളും ഞാൻ എഴുതുന്നത് വായിക്കാൻ ആരെങ്കിലും ഉണ്ടാകുമോ, അല്ലെങ്കിൽ എനിക്കു അത്ര നന്നായി എഴുതാൻ അറിയില്ല എന്ന പല കാരണങ്ങളും പറഞ്ഞു ഇതു പോലെ എന്തെങ്കിലും ചെയ്യാൻ വിമുഖത കാണിക്കാറുണ്ട്. നിങ്ങൾക്കു അതിൽ കഴിവുണ്ടോ എന്ന് ശ്രമിച്ചു നോക്കാൻ ഏറ്റവും ഉചിതമായ സമയം ഇതു മാത്രമാണ്.

8. Send and receive messages:

പരിചയമില്ലാത്ത ഒരു വ്യക്തിക് എന്തെങ്കിലും ആവശ്യത്തിനു ആദ്യമായി മെസ്സേജ് ചെയുമ്പോൾ, നിങ്ങൾ പരസ്പരം എങ്ങനെ അറിയാമെന്നതിന്റെ വിശദംശങ്ങളോ അല്ലെങ്കിൽ നിങ്ങൾ അവരുമായി ബന്ധപ്പെടുന്നതിന്റെ ആവശ്യം ഉൾപ്പെടുത്തി മെസ്സേജ് തുടങ്ങുക. LinkedIn ഒരു പ്രൊഫഷണൽ network ആണ്, അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ സമയത്തിനും പ്രാധാന്യം നൽകി നിങ്ങളുടെ സന്ദേശങ്ങൾ ചുരുക്കി അവതരിപ്പിക്കുക. ഒരിക്കലും അനാവശ്യമായി മെസ്സേജ് ചെയ്തു കണക്ഷൻസിനെ spam ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ കണക്ഷൻ റിക്വസ്റ്റ് accept ചെയ്യാത്ത ഒരു വ്യക്തിക്ക് ഒരു സന്ദേശം അയയ്ക്കണമെങ്കിൽ നിങ്ങൾക്ക് LinkedIn Premium ത്തിന്റെ ഭാഗമായ InMail ഉപയോഗിക്കാവുന്നതാണ്.

9. Explore potential careers and companies:

ഭാവിയിൽ നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികളെയോ ജോലിയെയോ കുറിച്ച് മനസ്സിലാക്കാൻ LinkedIn ഉപയോഗപ്പെടുത്താം. നിങ്ങളുടെ ഇഷ്ട ജോലിക്കു എന്തൊക്കെ skills ആണ് നിങ്ങൾ നേടിയെടുക്കേണ്ടതെന്നും, അതിലേക്കു എത്തിപെടുത്താനുള്ള പാത ഏതാന്നെന്നു നിർണ്ണയികാനും LinkedIn സഹായിക്കും. ഇന്റർവ്യൂനു പോകുന്നതിന്റെ മുൻപ് തന്നെ ആ കമ്പനിയെ കുറിച്ചു നല്ല ഒരു അറിവുണ്ടാകുന്നത് ഇന്റർവ്യൂ എളുപ്പമുള്ളതാകും. ചില job titles ഒരു പക്ഷെ നിങ്ങൾക്കു കോളേജിൽ നിന്ന് നേരിട്ട് കരസ്ഥമാക്കാൻ കഴിയാത്തതാകും, അങ്ങനെയുള്ള അവസ്ഥകളിൽ ആ ജോലി ഇപ്പോൾ ചെയ്യുന്ന ഒരു വ്യക്തിയുടെ പ്രൊഫൈലിൽ നിന്നും അവർ മുൻപ് ചെയ്ത ജോലികളും മറ്റും മനസ്സിലാക്കി ആ പാത പിന്തുടരുക.

10. Search for jobs:

നിങ്ങളുടെ പ്രൊഫൈലിൽ കൊടുത്തിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി LinkedIn ചില ജോലികൾ reccomend ചെയ്യും. ഒരു കോളേജ് വിദ്യാർത്ഥിയെന്ന നിലയ്ക്ക്, നിങ്ങൾക്കായി കൂടുതൽ reccomendations internship ഉകളാകും. നിങ്ങൾക്ക് reccomend ചെയ്യുന്നതിനു പുറമെ മറ്റു ജോലികൾ തിരയാനും വിവിധ filter ഉകൾ ഉപയോഗിച്ച് results ചുരുക്കുവാനും കഴിയും. ചില ജോലികൾക്കു Easy Apply ഓപ്ഷൻ ഉപയോഗിച്ചു LinkedIn ന്റെ അകത്തുനിന്നു തന്നെ കുറച്ചു വിവരങ്ങൾ സമർപ്പിച്ചു വളരെ എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും. LinkedIn Salary പേജിൽ നിങ്ങൾക്കു പല ജോലികൾക്കും പല നാട്ടിലുള്ള ശരാശരി ശമ്പളം മനസ്സിലാക്കാൻ കഴിയും.

11. Set Job alert:

നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ജോലിയുടെ ഒഴിവു പുതുതായി ആരെങ്കിലും പോസ്റ്റ് ചെയുമ്പോൾ അത് നിങ്ങൾക്കു alert ആയി ലഭിക്കാൻ job alert സെറ്റ് ചെയ്തു വെക്കാവുന്നതാണ്. LinkedIn Jobs പേജിൽ നിങ്ങൾ താൽപര്യപ്പെടുന്ന job title ഉം location ഉം വെച്ച് സെർച്ച് ചെയ്‌താൽ ഇപ്പോൾ പോസ്റ്റ് ചെയ്ത ജോലികൾ കാണിക്കുന്നതിന്റെ മുകളിൽ ജോബ് അലെർട് On ആക്കണോ എന്ന ഓപ്ഷൻ കാണാൻ കഴിയും. ഓപ്ഷൻ On ആക്കിയാൽ alert, email വഴി വേണോ notification വഴി വേണോ അതോ രണ്ടും കൂടെ വേണോ എന്നു നിങ്ങൾക് സെറ്റ് ചെയ്യാൻ കഴിയും. അതുപോലെ തന്നെ alert daily വേണോ അതോ weekly മതിയോ എന്നും കൂടെ set ചെയ്യാൻ കഴിയും.

നിങ്ങൾ ഇതുവരെ ഒരു LinkedIn അക്കൗണ്ട് തുടങ്ങാത്ത വ്യക്തിയാന്നെങ്കിൽ ഇതിന്റെ ഭാഗം 1,2 നോക്കിയാൽ ഒരു പ്രൊഫഷണൽ രീതിയിൽ എങ്ങനെ തുടങ്ങാമെന്നുള്ള കുറച്ചു അറിവുകൾ ലഭിക്കും. വിദ്യാർത്ഥികൾക്കുള്ള കൂടുതൽ tips ഉകൾക്കു campusplusplus വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!