മനുഷ്യന്റെ ബോധ-അബോധ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും ശാസ്ത്ര പഠനശാഖയാണ് മനഃശാസ്ത്രം എന്ന് വിളിക്കുന്ന സൈക്കോളജി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് മനസ്സിന്റെ പഠനമാണ്. അക്കാഡമിക്ക് തലത്തിൽ വളരെയധികം സാധ്യതകൾ തുറന്നു കാട്ടുന്ന ഈ സങ്കീർണമായ മേഖല തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് മനസിലാക്കാൻ സഹായിക്കുന്നു. ഒരു സാമൂഹിക ശാസ്ത്ര മേഖല എന്ന നിലയിൽ ഒരു വ്യക്തിയുടെയും വ്യക്തികളാൽ രൂപീകൃതമാകുന്ന സമൂഹവൃത്തങ്ങളെയും ഗവേഷണത്തിലൂടെ മനസിലാക്കാൻ സൈക്കോളജി ശ്രമിക്കുന്നു.

ഈ മേഖലയിലെ വിദഗ്ദ്ധനെ സൈക്കോളജിസ്റ്റ് അഥവാ മനഃശാസ്ത്രജ്ഞൻ എന്നാണ് വിശേഷിപ്പിക്കുന്നത്. സാമൂഹിക ശാസ്ത്രജ്ഞൻ എന്ന രീതിയിലും ഇവർ അറിയപ്പെടുന്നുണ്ട്. വ്യക്തി ബന്ധങ്ങൾ, മാനസിക ശാരീരിക സ്വഭാവങ്ങൾ, വൈകാരികത, സാമർഥ്യം, അവബോധം, തലച്ചോറിന്റെ പ്രവർത്തനങ്ങൾ, വ്യക്തിവൈശിഷ്ട്യം എന്നിങ്ങനെയുള്ള മാനുഷിക വിഷയങ്ങളാണ് ഒരു മനഃശാസ്ത്രജ്ഞൻ തന്റെ തൊഴിൽ മേഖലയിൽ കൈകാര്യം ചെയ്യുക. മാനസിക ആരോഗ്യ പ്രശ്നങ്ങൾ വിശകലനം ചെയ്ത് അതിനെ വേണ്ടവിധത്തിൽ ചികിത്സിച്ച്, പ്രതിവിധി കണ്ടെത്തുന്നതുവഴി മനുഷ്യന്റെ പ്രവർത്തനങ്ങളെ വ്യത്യസ്ത തലങ്ങളിൽനിന്ന് നോക്കിക്കാണുന്നു. മികച്ച ആശയ വിനിമയ ശേഷിയും കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുവാനുള്ള മനസ്സുമാണ് ഒരു മനഃശാസ്ത്രജ്ഞന് ആവശ്യം.

മനഃശാസ്ത്ര പഠനത്തെ മുഖ്യമായ വിവിധ ശാഖകളായാണ് വേർതിരിച്ചിരിക്കുന്നത്. ജനറൽ സൈക്കോളജി, ചൈൽഡ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, ബയോസൈക്കോളജി, പാരാസൈക്കോളജി, എജ്യൂക്കേഷണൽ സൈക്കോളജി, കോഗ്നിറ്റീവ് സൈക്കോളജി, ഫോറൻസിക് സൈക്കോളജി, സോഷ്യൽ സൈക്കോളജി, ഇൻഡസ്ട്രിയൽ സൈക്കോളജി, ഹെൽത്ത് സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി, എക്സ്പെരിമെന്റൽ സൈക്കോളജി, ഡെവലപ്മെന്റൽ സൈക്കോളജി, ആനിമൽ സൈക്കോളജി  എന്നിവയാണ് ആ ശാഖകൾ. സൈക്കോളജിയുടെ മറ്റു ശാഖകൾ മേൽപറഞ്ഞവയുമായി ബന്ധമുള്ളവയാണ്. ജീവിതത്തിന്റെ തന്നെ ബിസിനസ് ആയ സൈക്കോളജി ശാഖകൾക്ക് എല്ലാം തന്നെ സർക്കാർ-സ്വകാര്യ തലത്തിൽ ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യത വളരെയേറെയാണ്. പ്ലസ് ടൂവാണു അടിസ്ഥാന യോഗ്യത. മാത്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.

ഇന്ത്യയിൽ ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജ്, കൊൽക്കത്തയിലെ ലൊറേറ്റോ കോളേജ്, പൂണെയിലെ ഫെർഗുസോൺ കോളേജ്, മുംബൈയിലെ ജയ്ഹിന്ദ് കോളേജ്, ന്യൂഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളേജ്, ലേഡി ശ്രീറാം കോളേജ് ഫോർ വിമൺ, അഹമ്മദാബാദിലെ സെയിന്റ് സേവിയേഴ്സ് കോളേജ് എന്നീ സ്ഥാപനങ്ങൾ സൈക്കോളജിയിൽ ബി.എ. കോഴ്സ് പഠിപ്പിക്കുന്നുണ്ട്.

നോയിഡയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് അലൈഡ് സയൻസിൽ ഇന്റഗ്രേറ്റഡ് എം.എ. ഇൻ ക്ലിനിക്കൽ സൈക്കോളജിയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം.എസ്.സി.അപ്ലൈഡ് സൈക്കോളജിയും പഠിക്കാം. ന്യൂഡൽഹിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, ജാമിയ മിലിആ ഇസ്ലാമിയ, ഇന്ദ്രപ്രസ്ഥ കോളേജ് ഫോർ വിമൺ, ഗാർഗി കോളേജ്, വിവേകാനന്ദാ കോളേജ്, ശ്രീ വെങ്കടേശ്വരാ കോളേജ്, കമല നെഹ്റു കോളേജ്, സക്കീർ ഹുസൈൻ ഡൽഹി കോളേജ്, എൽ.എസ്.ആർ. കോളേജ് ഫോർ വിമൺ, ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആൻഡ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, ചെന്നൈയിലെ ലൊയോള കോളേജ്, മുംബൈയിലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, കൊൽക്കത്തയിലെ യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട, പഞ്ചാബിലെ ഗുരു നാനക് ദേവ് യൂണിവേഴ്സിറ്റി എന്നിവയാണ് ഇന്ത്യയിൽ സൈക്കോളജിയിൽ എം.എ., പി.എച്ച്.ഡി. കോഴ്സുകൾ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങൾ.

കേരളത്തിൽ മലപ്പുറത്തെ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, റീജിയണൽ മാനേജ്മന്റ് കോളേജ്,സാഗാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസ്, എച്ച്.എം.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കെ.ആർ’സ് ശ്രീ നാരായണ കോളേജ്, ശ്രീ വിവേകാനന്ദാ പഠന കേന്ദ്രം ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹെൽത്ത്, ദേവഗിരി സെയിന്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്), സിൽവർ ആർട്സ് ആൻഡ് സയൻസ് കോളേജ്, തൃശൂർ മാർ ഡിയോനിസിയൂസ് കോളേജ്, സെയിന്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്), എം.ഇ.എസ്.അസ്മാബി കോളേജ്, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്രജ്യോതി നികേതൻ കോളേജ്,  തിരുവനന്തപുരത്തെ ഗവ. കോളേജ് ഫോർ വിമൻ, കണ്ണൂരിലെ കണ്ണൂർ യൂണിവേഴ്സിറ്റി, വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവടങ്ങളിൽ സൈക്കോളജിയിൽ ബി.എസ്.സി, എം.എസ്.സി, ഡിപ്ലോമ കോഴ്സുകളും ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!