പരീക്ഷയ്ക്ക് നല്ല റിസൾട്ട് വേണമെങ്കിൽ നല്ല മുന്നൊരുക്കവും ഉണ്ടാകണം. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതിനു നല്ലൊരു മാർഗമാണ്.
മുൻകാല ചോദ്യപേപ്പറുകൾ ടെസ്റ്റുകളായി സ്വയം എഴുതി നോക്കുക.അങ്ങനെ സ്വയം വിലയിരുത്തലിലൂടെ പുരോഗമിക്കാനും നല്ല റിസൾട്ട് ഉണ്ടാക്കാനും സാധിക്കും. മുൻകാല ചോദ്യപേപ്പറുകളെ ഒരു ഉദാഹരണമായിട്ടേ കാണാവൂ എന്നത് ഓർക്കുക.
സിലബസ് വ്യത്യാസമുള്ള പേപ്പറുകൾ ഒഴിവാക്കുക. പഠിച്ചത് എത്രത്തോളം പരീക്ഷയിൽ എഴുതാൻ കഴിയും എന്ന് ഇതുവഴി കൊണ്ട് ബോധ്യപ്പെടും.