കൊൽക്കത്തയിലെ മെയിൽ മോട്ടോർ സർവീസസിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ5, എസ് സി 3, എസ് ടി1 എന്നിങ്ങനെയാണ് സംവരണം. പത്താം ക്ലാസ് വിജയം ലൈറ്റ് ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ഇത്തരം വാഹനങ്ങൾ ഓടിച്ചു മൂന്ന് വർഷത്തെ പരിചയവും മോട്ടോർ മെക്കാനിസത്തിൽ അറിവുമുള്ള ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.

മുഴുവൻ പേര്, അച്ഛൻറെ പേര്, അപേക്ഷിക്കുന്ന തസ്തിക, സ്ഥിരം മേൽവിലാസം, കത്തിടപാടിനുള്ള വിലാസം, പൗരത്വം, ജനനത്തീയതി, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിംഗ് ലൈസൻസുകളുടെ വിശദാംശങ്ങൾ ഡ്രൈവിംഗ് പ്രവർത്തന പരിചയത്തിന്റെ കാലാവധി, ടെക്നിക്കൽ യോഗ്യതകൾ മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ബയോഡാറ്റ യും അപേക്ഷയും ഒപ്പുവെച്ച് അയക്കണം. അയക്കേണ്ട വിലാസം The Senior Manager, Mail Motor Services, 139, Beleghata Road, Kolkata, 700015. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!