പ്രിന്റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരു ഉത്‌പന്നത്തിന്റെയും നിർമ്മാണത്തിലും മാർക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. അവിടെയാണ് പ്രിന്റ് ടെക്നോളജിയുടെ പ്രാധാന്യം വരുന്നത്. അത്യാധുനിക പ്രിന്റിങ് മെഷീനുകളുടെ രൂപകല്‌പന, പ്രിന്റിങ് ഉത്‌പന്നങ്ങളുടെ നിർമ്മാണം, ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുക, പാക്കേജിങ് ടെക്നോളജി, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പ്രിന്റ് ടെക്നോളജിയിൽ ഉൾക്കൊള്ളുന്നത്.

കേരളത്തിന് അകത്തും പുറത്തുമായി പ്രിന്റിങ് മെഷീന്‍ നിർമ്മാണ കമ്പനികള്‍, വന്‍ പത്രസ്ഥാപനങ്ങള്‍, പാക്കേജിങ് ഇൻഡസ്ട്രി എന്നിവയില്‍ മികച്ച ജോലി ലഭിക്കും. മണിപ്പാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹരിയാണയിലെ സൊമാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്‌മെന്റിലും, കേരളത്തില്‍ കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലും ഈ കോഴ്‌സ് പഠിക്കാം.

Leave a Reply