സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ 2018 -19 വര്‍ഷത്തിലെ ആറ് മാസ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പെക്ടസും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 21ന് വൈകിട്ട് അഞ്ചിന് മുമ്പ് കിട്ടത്തക്കവിധം സ്റ്റേറ്റ് ലൈബ്രറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ്ഭവന്‍ പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം.
തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് നേരിട്ടും 10 രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ സഹിതം മേല്‍പ്പറഞ്ഞ വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍ വഴിയും അപേക്ഷയും പ്രോസ്പെക്ടസും ലഭിക്കും. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ വെബ്സൈറ്റിലും ഇതു സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭിക്കും.
എസ്.എസ്.എല്‍.സിയോ തത്തുല്യമായ പരീക്ഷയോ പാസായിട്ടുളളവര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. കോഴ്സിന്റെ അവസാന രണ്ടു മാസം തൊഴില്‍ പരിചയവും ഈ കാലയളവില്‍ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാര്‍ട്ട്മെന്റല്‍ കാന്റിഡേറ്റ്‌സ് ഒഴികെയുളളവര്‍ക്ക്) ലഭിക്കും.