നമ്മൾ മിക്കപ്പോഴും പറയുന്ന ഒരു വാചകമാണ് സമയമില്ല എന്നത്. സമയം തികയാത്ത കൊണ്ട് അത് ചെയ്യാൻ സാധിച്ചില്ല, അൽപ്പം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ നന്നായി അത് പൂർത്തിയാക്കാമായിരുന്നു അങ്ങനെ തുടങ്ങി സമയത്തെ പഴി ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ ഏറെയാണ്. ഒരു കാര്യം പറയട്ടെ, പ്രപഞ്ചത്തിലെ സകലമാന മനുഷ്യർക്കും ഒരു ദിവസമെന്നാൽ 24 മണിക്കൂറുകൾ മാത്രമാണ്. പക്ഷെ ചിലർക്ക് അത് മതിയാകാതെ വരുന്നു, ചിലർക്ക് ക്ലിപ്‌തപ്പെട്ട ആ സമയം കൃത്യതയോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു. നമുക്ക് ലഭ്യമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലെ മികവിനെ ആശ്രയിച്ചിരിക്കും ചെയ്യുന്ന കാര്യങ്ങളിലെ വിജയ സാധ്യതയും.

സമയത്തെ നിങ്ങളുടെ വശത്താക്കാൻ ഒരു ഉപായം പറഞ്ഞു തരാം.  ഐസനോവർ മാട്രിക്സ് എന്നാണ് അതിനെ പറയുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡ്വൈറ്റ് ഡി. ഐസനോവറാണ് ഇതിന്റെ ഉപജ്ഞാതാവ്. എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയം നീക്കിവയ്ക്കുക, അവ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ ടൈം മാനേജ്‌മന്റ് വിദ്യയുടെ തത്വം. എല്ലാ ജോലികളും നാലു വിഭാഗങ്ങളായി നമുക്കു തരംതിരിക്കാം എന്നാണ് ഇതിൽ പറയുന്നത്. അവയേതെല്ലാം എന്ന് നോക്കാം.

1. Urgent and important | ഒരേ സമയം പ്രാധാന്യമുള്ളതും പെട്ടെന്നു ചെയ്യേണ്ടതുമായ ജോലികൾ

ഈ വിഭാഗത്തിൽപെടുന്ന ജോലികൾ അപ്പപ്പോൾ തന്നെ ചെയ്യണം. മറ്റൊരു സമയത്തേക്ക് മാറ്റി വയ്ക്കപ്പെടേണ്ടുന്നതല്ല ഈ ഗണത്തിലെ ജോലികൾ. നിങ്ങളുടെ പരമാവധി ശ്രദ്ധയും പ്രാധാന്യവും ഇതിനായി നൽകണം.

2. IMPORTANT, BUT NOT URGENT | പ്രാധാന്യമുള്ളതും എന്നാൽ പെട്ടെന്നു ചെയ്യേണ്ടതില്ലാത്തതുമായ ജോലികൾ

പെട്ടെന്ന് ചെയ്തു തീർക്കേണ്ടതല്ല ഈ വിഭാഗത്തിലെ ജോലികൾ. പക്ഷെ പ്രാധാന്യമർഹിക്കുന്നവയായത് കൊണ്ട് തന്നെ അതിനായി സമയം നീക്കി വയ്ക്കണം. അവസാന നിമിഷം ചെയ്യാനായി ഈ വിഭാത്തിലെ ജോലികളെ ഷെഡ്യൂൾ ചെയ്യരുത്.

3. NOT IMPORTANT, BUT URGENT | വലിയ പ്രാധാന്യമില്ലെങ്കിലും പെട്ടെന്നു ചെയ്യേണ്ട ജോലികൾ

ഈ വിഭാഗത്തിൽ വരുന്ന കാര്യങ്ങൾ ചെയ്യാനായി നിങ്ങൾക്ക് മറ്റുള്ളവരുടെ സഹായം തേടാവുന്നതാണ്.

4. NEITHER IMPORTANT NOR URGENT | പ്രാധാന്യമില്ലാത്തതും പെട്ടെന്നു ചെയ്യേണ്ടതില്ലാത്തതുമായ ജോലികൾ

ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ജോലികൾ ചെയ്തു വെറുതെ നിങ്ങളുടെ സമയം കളയരുത്.

വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ഹോം മേക്കേഴ്‌സ് തുടങ്ങി സമൂഹത്തിലെ ഏതൊരാൾക്കും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിജയതന്ത്രമാണ് ഐസനോവർ മാട്രിക്സ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!