ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിൽ ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ബിരുദവും കെമാറ്റ്/ സിമാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം.

ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാൻ സൗകര്യവും നൽകുന്ന കോഴ്‌സിൽ പ്ലെയ്‌സ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471-2327707, 9446529467.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!