വ്യവസായകരും സംരംഭകരും നടത്തുന്ന വിവിധതരം സാമ്പത്തിക ഇടപാടുകള്‍, നിക്ഷേപങ്ങള്‍, ഡെപോസിറ്റുകള്‍, നികുതി അടയ്ക്കൽ, ധനക്രയവിക്രയങ്ങൾ, അവയുടെ കൈമാറ്റരീതികൾ എന്നിങ്ങനെ സാമ്പത്തികപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഫിനാൻഷ്യൽ പ്ലാനർമാർ. വെല്‍ത്ത് മാനേജ്മെന്‍റ് രംഗത്തെ പുത്തൻ രംഗമാണിത്. സാമ്പത്തിക രംഗത്ത് താൽപര്യമുണ്ടെങ്കിൽ നന്നായി സമ്പാദിക്കാനും കഴിയും.

മുംബൈയിലെ ഫിനാൻഷ്യൽ പ്ലാനിംഗ് സ്റ്റാൻഡേർഡ് ബോർഡ് ഓഫ് ഇന്ത്യ എന്ന കമ്പനി ഫിനാൻസ് പ്ലാനറാകാൻ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ (സി.എഫ്.പി) എന്ന കോഴ്സ് നടത്തി വരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിങ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്, റിട്ടയര്‍മെന്റ് പ്ലാനിങ്, ടാക്‌സ് പ്ലാനിങ്, റിയല്‍ എസ്റ്റേറ്റ്, അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്ലാനിങ് എന്നിവ പഠിക്കാം.

പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ബിരുദം ചെയ്യുന്നതിനൊപ്പം സി.എഫ്.പി പഠിക്കാമെന്ന സൗകര്യവുമുണ്ട്. ഓൺലൈൻ കോഴ്സും നിലവിലുണ്ട്. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന് കീഴിൽ മൂന്ന് വർഷത്തെ തൊഴിൽ  പരിചയവും ഉണ്ടാകണം. ഫിനാൻഷ്യൽ അഡ്വൈസർ ആയും പ്രവർത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!