കാക്കനാട് കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്‌വെർടൈസിങ്, ടെലിവിഷൻ ജേർണലിസം പി.ജി. ഡിപ്ലോമ എന്നീ കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം.
ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷിക്കുവാനുള്ള പ്രായപരിധി 30 വയസ്സാണ്.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 16ന് വൈകിട്ട് അഞ്ച് മണിയ്ക്കകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി-30 എന്ന മേൽവിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0484-2422275, 0484-2422068, 0484-2100700 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.