Munavira Vakayil
Munavira Vakayil
Sub Editor, NowNext

പല വിധ ഭാഷകള്‍ കൊണ്ട് ഇന്ത്യ സമ്പന്നമാണ്. അതില്‍ ആഗോള ഭാഷ മുതല്‍ പ്രാദേശിക ഭാഷകള്‍ വരെയുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നതും, രാഷ്ട്ര ഭാഷയുമാണ് ഹിന്ദി എന്നത്. അത് കൊണ്ട് തന്നെ ഹിന്ദി പഠനമെന്നത് വളരെ പ്രധാനപ്പെട്ടതും ഗുണകരമായതുമാണ്.

ആര്‍ട്‌സ് വിഭാഗത്തില്‍ പഠിക്കാവുന്ന ഭാഷാ പഠന കോഴ്‌സാണ് ബി എ ഹിന്ദി എന്നത്. ഹിന്ദി ഭാഷയും അതിന്റെ ചരിത്രവും പരിണാമവും, വ്യാകരണം, സാഹിത്യം എന്നിവ മനസ്സിലാക്കുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. ആറ് സെമസ്റ്ററുകളിലായി മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സാണ് ബി എ ഹിന്ദി എന്നത്.

ഭാഷയുടെ വ്യത്യസ്ത രൂപങ്ങള്‍, ഭാഷാ ഭേദങ്ങള്‍, വ്യാകരണങ്ങള്‍ തുടങ്ങിയ എഴുതപ്പെട്ടതും വാക്കാലുള്ളതുമായ ആശയവിനിമയ വൈദഗ്ധ്യങ്ങള്‍ പഠിക്കാന്‍ ഈ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. ഗദ്യവും പദ്യവും ഉള്‍പ്പെടുന്ന ഹിന്ദി സാഹിത്യത്തിന്റെ വിശദമായ പഠനത്തിനും ഈ കോഴ്‌സ് അവസരം നല്‍കുന്നു. ഒരോ യൂണിവേഴ്‌സിറ്റികളുടെയും കോളേജുകളുടെയും അടിസ്ഥാനത്തില്‍ സിലബസുകളില്‍ വ്യത്യാസം വരുന്നതാണ്. ചില കോളേജുകള്‍ അവരുടെ പ്രാദേശിക ഭാഷകളിലേക്ക് ഹിന്ദിയുടെ പരിഭാഷയും പഠിപ്പിക്കുന്നു.

ബിരുദ പഠനത്തില്‍ ബി എ ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതിയുള്ള കോഴ്‌സായ, ബി എ ഹിന്ദി പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വളരെ രസകരമായി തന്നെ ഈ കോഴ്‌സ് പഠിക്കാവുന്നതാണ്. അംഗീകൃത ബോര്‍ഡില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ 10+2 പൂര്‍ത്തിയാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത. 10+2 തലത്തില്‍ നിര്‍ബന്ധിത വിഷയമായി, വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിച്ചിരിക്കണം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും കിട്ടി വിജയിച്ചവരുമാവണം. മെറിട്ട് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കാമെങ്കിലും, ചുരുങ്ങിയ ചില സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷ നടത്തിയും അഡ്മിഷന്‍ നല്‍കുന്നുണ്ട്.

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിരവധി തൊഴിലവസരങ്ങളും ഹിന്ദി പഠനത്തിലൂടെ കാത്തിരിക്കുന്നുണ്ട്. ജേർണലിസ്റ്റ്, വെബ് കണ്ടന്റ് റൈറ്റിങ്ങ്, അധ്യാപനം, കസ്റ്റമര്‍ സര്‍വീസ് റെപ്രസെന്റേറ്റീവ്, ഹിന്ദി ന്യൂസ് അവതാരിക, വോയിസ് ആര്‍ട്ടിസ്റ്റ്, ഹിന്ദി പത്രങ്ങളിലോ, മാഗസിനുകളിലോ എഡിറ്റര്‍ ആയുമെല്ലാം പ്രവര്‍ത്തിക്കാവുന്നതാണ്.

ബി എ ഹിന്ദിയോട് സമാനമായ ബിരുദ കോഴ്‌സാണ് ബി എ ഹിന്ദി ലിട്ടറേച്ചര്‍ എന്നത്. ഇഗ്നോ പോലുള്ള ഡിസ്റ്റന്‍ സ്ഥാപനങ്ങളില്‍ ഡിസ്റ്റന്‍സ് ആയും ഹിന്ദി പഠിക്കാവുന്നതാണ്. തുടര്‍ പഠനത്തിനാഗ്രഹിക്കുന്നവരാണെങ്കില്‍ ഹിന്ദി പഠനത്തിന്റെ ബിരുദാനന്തര കോഴ്‌സുകളും ചെയ്യാവുന്നതാണ്. എം എ യും പി എച്ച് ടി കോഴ്‌സുകളുമെല്ലാം ഇതിന്റെ ഭാഗമായി സുലഭമാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകളില്‍ ഹിന്ദി പഠിക്കാം
  1. Miranda house, Delhi
  2. Hindu College, Delhi
  3. St.Stephen’s College, Delhi
  4. Loyola College, Chennai
  5. Hans Raj College, Delhi
  6. Government Victoria College, Palakkad, Kerala
  7. Maharajas College, Ernamkulam, Kerala
  8. Mahathama Gandhi University (MGU), Kottayam, Kerala
  9. Calicut University, Calicut, Kerala
  10. Mahathma Gandhi College, Trivandrum, Kerala

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!