തൃത്താല, അട്ടപ്പാടി ബ്ലോക്കുകളില്‍ ഒഴിവുള്ള കുടുംബശ്രീ എം.കെ.എസ്.പി ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30 ന് വൈകുന്നേരം 5 മണിയ്ക്കകം കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ പാലക്കാട്, രണ്ടാംനില സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 ( പിന്‍) എന്ന വിലാസത്തില്‍ ലഭ്യമാക്കണം.